'ആരും നിയമത്തിന് മുകളിലല്ല'; എപ്സ്റ്റീന്‍ ഫയലുകളില്‍ പേര് വന്ന മുന്‍ ബ്രിട്ടീഷ് രാജകുമാരന്‍ ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍ അറസ്റ്റില്‍

പുറത്തുവന്ന എപ്സ്റ്റീന്‍ ഫയലുകളില്‍ പരാമര്‍ശിക്കപ്പെട്ട ബ്രിട്ടിഷ് രാജകുടുംബാംഗവും അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനുമായ ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍-വിന്‍ഡ്സര്‍ യുകെയില്‍ അറസ്റ്റില്‍. നിലവിലെ ബ്രിട്ടീഷ് രാജാവ് ചാള്‍സിന്റെ സഹോദരന്‍ കൂടിയാണ് ആന്‍ഡ്രൂ. വ്യാഴാഴ്ച രാവിലെയാണ് ബ്രിട്ടീഷ് പൊലീസ് മുന്‍ രാജകുമാരനെ അറസ്റ്റ് ചെയ്തതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 66ാം ജന്മദിനത്തിലാണ് ആന്‍ഡ്രൂ അറസ്റ്റിലായത്. സര്‍ക്കാരിലെ ഔദ്യോഗിക രേഖകള്‍ ജെഫ്രി എപ്സ്റ്റീന് കൈമാറിയെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ്. ആന്‍ഡ്രൂ മൗണ്ട്ബാറ്റനെതിരെ അന്വേഷണമുണ്ടാകുമെന്ന് ഈ മാസം ആദ്യം പൊലീസ് വെളിപ്പെടുത്തിയിരുന്നു.

ആരും നിയമത്തിന് അതീതരല്ല’ എന്ന് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ സംഭവവികാസത്തോട് പ്രതികരിച്ചുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. താല്‍ക്കാലിക വസതിയായ സാന്‍ഡ്രിങ്ഹാം എസ്റ്റേറ്റില്‍നിന്നാണ് തേംസ് വാലി പൊലീസ് അറസ്റ്റ് ചെയ്തത്. ആന്‍ഡ്രൂവിന്റെ േപര് പരാമര്‍ശിക്കാതെയാണു പൊലിസ് അറസ്റ്റു വിവരം പുറത്തുവിട്ടത്. മാര്‍ഗനിര്‍ദേശമനുസരിച്ച്, അറസ്റ്റിലായ ആളുടെ പേര് ഞങ്ങള്‍ വെളിപ്പെടുത്തില്ലെന്നാണ് ഇതിനുകാരണമായി പൊലീസ് പറയുന്നത്. ആധുനിക ബ്രിട്ടീഷ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു രാജകുടുംബാംഗം അറസ്റ്റിലാകുന്നത്.

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമായി സഹകരിക്കാന്‍ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍-വിന്‍ഡ്‌സറിനുമേല്‍ സമ്മര്‍ദമുണ്ടായിരുന്നു. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിക്കാന്‍ ബക്കിങ്ങാം കൊട്ടാരം വിസമ്മതിച്ചെങ്കിലും സാക്ഷിമൊഴി നല്‍കുന്നത് ആന്‍ഡ്രൂവിനും തടസ്സമില്ലെന്ന് രാജകീയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്. യുകെ സര്‍ക്കാരുമായി ബന്ധപ്പെട്ട വ്യാപാര റിപ്പോര്‍ട്ടുകള്‍ 2010ല്‍ ആന്‍ഡ്രൂ ജെഫ്രി എപ്സ്റ്റീന് കൈമാറിയെന്നാണ് കണ്ടെത്തല്‍. ഈ സംഭവത്തിലാണ് പൊലീസ് ആന്‍ഡ്രൂവിനെ അറസ്റ്റ് ചെയ്തത്. എപ്സ്റ്റീന്‍ ഫയലുകളില്‍ സ്ത്രീകള്‍ക്കൊപ്പമുള്ള ആന്‍ഡ്രൂ രാജകുമാരന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ആന്‍ഡ്രൂവിന്റെ വിദേശ സന്ദര്‍ശനങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഇതിലുണ്ടായിരുന്നു.

ആന്‍ഡ്രൂവുമായുള്ള ലൈംഗിക ബന്ധത്തിനായി എപ്സ്റ്റീന്‍ സ്ത്രീകളെ ബ്രിട്ടനിലേക്കു കടത്തിയെന്നും ആരോപണമുണ്ടായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ചൂഷണം ചെയ്തതിന്റെ പേരില്‍ കുറ്റവാളിയായി ശിക്ഷിക്കപ്പെട്ടതിന് ശേഷവും എപ്സ്റ്റീനുമായി ആന്‍ഡ്രൂ സൗഹൃദം തുടര്‍ന്നതായി കണ്ടെത്തിയിരുന്നു. 17 വയസ്സുള്ളപ്പോള്‍ ആന്‍ഡ്രൂ രാജകുമാരന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന വിര്‍ജീനിയ റോബര്‍ട്ട്സ് ജിയുഫ്രെ എന്ന യുവതിയുടെ വെളിപ്പെടുത്തലും ഏറെ വിവാദമായി. എപ്സ്റ്റീന്റെ ലൈംഗിക ചൂഷണത്തിലെ ഇരയായിരുന്നു ഈ യുവതി. ആന്‍ഡ്രൂവിനൊപ്പമുള്ള ചിത്രങ്ങളും അവര്‍ തെളിവായി ഹാജരാക്കി.

ലൈംഗിക പീഡന ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും തെളിവുകള്‍ പുറത്തുവന്നതോടെ ആന്‍ഡ്രൂവിനെതിരെ പൊതുജനവികാരം ഉയര്‍ന്നു. തുടര്‍ന്ന് 2022ല്‍ ആന്‍ഡ്രൂവിന്റെ സൈനിക പദവികളും രാജകീയ രക്ഷാധികാരങ്ങളും നീക്കം ചെയ്തിരുന്നു. ചാള്‍സ് മൂന്നാമന്‍ രാജാവ് അധികാരമേറ്റശേഷവും കടുത്ത നടപടികളാണ് സഹോദരനെതിരെ സ്വീകരിച്ചത്. തുടര്‍ന്ന് ആന്‍ഡ്രൂവിന്റെ രാജകീയ പദവി എടുത്തുമാറ്റി. കൊട്ടാരത്തിലെ താമസസ്ഥലത്തുനിന്നും പുറത്താക്കുകയും ചെയ്തു.

വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2010 സെപ്റ്റംബറില്‍ രാജകുടുംബം ലണ്ടനിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ എപ്സ്റ്റീന്‍ ആന്‍ഡ്രൂവിന് ഇമെയില്‍ അയച്ചിരുന്നു. ബക്കിംഗ്ഹാം കൊട്ടാരത്തിലെ അത്താഴ പദ്ധതികള്‍ മാറ്റാന്‍ എപ്സ്റ്റീന്‍ നിര്‍ദ്ദേശിച്ചു. 2008-ല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട എപ്സ്റ്റീന്‍, ഒരു റഷ്യന്‍ മോഡല്‍ ഉള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ തന്നോടൊപ്പം ഉണ്ടാകുമെന്ന് ആന്‍ഡ്രുവിനോട് പറഞ്ഞു. ‘ഞാന്‍ അവരെയെല്ലാം കൊണ്ടുവരണോ. കുറച്ച് ലൈഫിന്്,’, ആന്‍ഡ്രൂ രാജകുമാരന്‍ ഇത് സമ്മതിച്ചുവെന്നും പുറത്തുവന്ന ഫയലുകളില്‍ വ്യക്തമാണ്. പുറത്തിറങ്ങിയ ഇമെയിലുകള്‍ സൂചിപ്പിക്കുന്നത് 26 വയസ്സുള്ള ഒരു റഷ്യന്‍ സ്ത്രീയോടൊപ്പം എപ്സ്റ്റീന്‍ മൗണ്ട് ബാറ്റണ്‍-വിന്‍ഡ്സറിനെ അത്താഴത്തിന് ക്ഷണിച്ചു എന്നാണ്.

ലോകരാജ്യങ്ങളില്‍ എപ്സ്റ്റീന്‍ ഫയലില്‍ പേര് വന്ന പലരും സ്ഥാനനഷ്ടമാവുകയും ശക്തമായ ജനരോഷത്തിനും നിയമനടപടിയ്ക്കും ഇടയാകുമ്പോഴും എപ്സ്റ്റീന്‍ ഫയലില്‍ പേര് വന്ന പലരും ഇന്ത്യയില്‍ ചോദ്യങ്ങള്‍ പോലും നേരിടുന്നില്ലെന്നത് വൈരുധ്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പെട്രോളിയും മന്ത്രി ഹര്‍ദിപ് സിങ് പുരി, അനില്‍ അംബാനി എന്നിവരുടെ പേരുകള്‍ ഇതുവരെ പുറത്തുവന്ന എപ്സ്റ്റീന്‍ ഫയലുകളില്‍ പലതവണ പ്രതിപാദിച്ചിട്ടുണ്ട്. ഇനിയും എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവരാന്‍ ബാക്കിയുണ്ട്. ഹര്‍ദീപ് സിങ് പുരിയും എപ്‌സറ്റിനും തമ്മില്‍ 62 ഇമെയ്ല്‍ ഇടപാടുകളും 14 സന്ദര്‍ശനങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന രേഖകള്‍ വ്യക്തമാക്കുന്നത്. ഹര്‍ദീപ് സിങ് പുരിയുടെ ഈമെയ്‌ലില്‍ എപ്സ്റ്റീന്റെ ലൈംഗിക തടവറയായ ഐലന്‍ഡിനെ കുറിച്ച് പോലും പരാമര്‍ശമുണ്ട്.

Latest Stories

വയനാട് മാതൃക ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട താക്കോല്‍ദാനവും ഫെബ്രുവരി 25ന്; 178 വീടുകള്‍ കൈമാറും

'ഞാന്‍ ഉണ്ടാകുമ്പോള്‍ മൈക്ക് കളിക്കുന്ന കളി'; മൈക്ക് തകരാറിലായെങ്കിലും ഇത്തവണ പ്രകോപിതനായില്ല, തമാശയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ഇല്ല, തൃപ്പൂണിത്തുറയില്‍ ഇനി മല്‍സരിക്കാനില്ലെന്ന് കെ ബാബു; ആറ് തവണ ജയിപ്പിച്ച മണ്ഡലം

ജില്ല സെക്രട്ടറിയേറ്റിലേക്ക് എടുത്തില്ല, പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു; എല്‍ഡിഎഫിനെതിരെ ഒറ്റപ്പാലത്ത് വിമത സ്ഥാനാര്‍ത്ഥിയാകാന്‍ നീക്കം

ഡോ പി എ ലളിത അവാര്‍ഡ് പാലിയം ഇന്ത്യയ്ക്കും ഡോ. സുരേഷിനും; സാന്ത്വന പരിചരണരംഗത്തെ മികച്ച സേവനത്തിനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് പൂക്കോയ തങ്ങള്‍ ഹോസ്പിസിന്

ഈ തെരഞ്ഞെടുപ്പ്: കേരളത്തിന്റെ രാഷ്ട്രീയ ബാലൻസിനെ തകർക്കാനുള്ള നിശ്ശബ്ദ നീക്കം

അടിച്ച് എല്ലൊടിഞ്ഞില്ലെങ്കില്‍ ശിക്ഷയില്ല, ഭാര്യയേയും മക്കളേയും ഉപദ്രവിക്കാന്‍ പുരുഷനെ അനുവദിക്കുന്ന നിയമവുമായി താലിബാന്‍; 15 ദിവസത്തെ ശിക്ഷ ഭര്‍ത്താവിന് കിട്ടണമെങ്കില്‍ സ്ത്രീ ശരീരം പൂര്‍ണമായി മറച്ച് മുറിവ് കോടതിയില്‍ തെളിയിക്കണം; സംരക്ഷകനായി ഒരു പുരുഷന്‍ ഒപ്പമുണ്ടെങ്കില്‍ കോടതിയില്‍ പോവാം, താലിബാന്റെ വിസ്മയം

അഖിൽ മാരാർ ട്വന്റി 20യിലേക്ക്; കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർത്ഥിയാകാൻ നീക്കം?

കൈക്കൂലി ആരോപണം: പൂവാർ സ്റ്റേഷനിലെ രണ്ട് എസ്ഐമാർക്ക് സ്ഥലംമാറ്റം; നടപടി വയർലസിലൂടെ അറിയിച്ച് എസ്പി

'പെട്ടിക്കട നടത്തുന്നവർ പോലും ഇതിനേക്കാൾ മെച്ചമായി കണക്കുകൾ സൂക്ഷിക്കും'; ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം