സംരംഭകന്‍ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെഡല്‍; മലയാളികള്‍ക്ക് അഭിമാനം

ദുബായ് ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യന്‍ നിക്ഷേപകനും പ്രമുഖ സംരംഭകനുമായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ‘മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെഡല്‍ ഫോര്‍ ഫിലാന്ത്രോപ്പി’ നല്‍കി ആദരിച്ചു.
ജീവകാരുണ്യ-മാനുഷിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം നല്‍കിയ മികച്ച സംഭാവനകളെ മാനിച്ച് കൊണ്ടാണ് ഈ അഭിമാനകരമായ പുരസ്‌കാരം. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ഉകഎഇ) ആസ്ഥാനമായുള്ള നിക്ഷേപ ഹോള്‍ഡിംഗ് കമ്പനിയായ ബ്യൂമെര്‍ക്ക് കോര്‍പ്പറേഷന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും സിഇഒയുമാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  ബ്യൂമെര്‍ക്ക് ഇന്ത്യ ഫൗണ്ടേഷന്‍ ട്രസ്റ്റി കൂടിയാണ് അദ്ദേഹം. ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും ഓഹരി വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം തന്നെ, യുഎഇയിലും ഇന്ത്യയിലും സാമൂഹികവും പാരിസ്ഥിതികവുമായ മാറ്റങ്ങള്‍ക്ക് അദ്ദേഹം സജീവമായി നേതൃത്വം നല്‍കുന്നുണ്ട്.

പ്രവാസികള്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യക്കാര്‍ക്കും നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ഇന്ത്യന്‍ ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് 2023-ല്‍ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന് ലഭിച്ചിട്ടുണ്ട്.ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍ നിന്ന് ഈ അഭിമാനകരമായ സ്വര്‍ണ്ണ മെഡല്‍ ലഭിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും മനുഷ്യരെയും നമ്മുടെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജവും ആവേശവും പകരുന്നതാണ് ഈ പുരസ്‌കാരമെന്ന് സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ പറഞ്ഞു.

വ്യക്തികളെയും സമൂഹങ്ങളെയും പുനര്‍നിര്‍മ്മിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള മദേഴ്സ് എന്‍ഡോവ്മെന്റ്, ഫാദേഴ്സ് എന്‍ഡോവ്മെന്റ് തുടങ്ങിയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആഗോള മാനുഷിക സംരംഭങ്ങള്‍ക്ക് സിദ്ധാര്‍ത്ഥ് പിന്തുണ നല്‍കുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ തൊഴിലാളി സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യന്‍ കോണ്‍സുലേറ്റിന് അദ്ദേഹം സഹായകരമായ നേതൃത്വം നല്‍കി വരുന്നു.
കൊച്ചി ആസ്ഥാനമായുള്ള ബ്യൂമെര്‍ക്ക് ഇന്ത്യ ഫൗണ്ടേഷനിലൂടെ, ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി പ്രധാന പദ്ധതികള്‍ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ ഇന്ത്യയില്‍ ആരംഭിച്ചിട്ടുണ്ട്.

അവയില്‍ ചിലത്:

കേരളത്തിലെ കണ്ടല്‍ക്കാട് പുനഃസ്ഥാപനം: എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനുമായി  സഹകരിച്ച് മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന 50 കിലോമീറ്റര്‍ കണ്ടല്‍ക്കാട് പുനഃസ്ഥാപിക്കല്‍ പദ്ധതി. വയനാട്ടിലെ വനപുനഃസ്ഥാപനം: വയനാട്ടിലെ 300 ഏക്കറിലധികം വരുന്ന വനങ്ങളില്‍നിന്ന് അധിനിവേശ സസ്യങ്ങളെ നീക്കം ചെയ്ത് വനം പുനരുജ്ജീവിപ്പിക്കുന്ന പദ്ധതി. മഥുരയിലെ ആന സംരക്ഷണം: ഉത്തര്‍പ്രദേശിലെ മഥുരക്കടുത്തുള്ള വൈല്‍ഡ്ലൈഫ് ടഛട എലിഫന്റ് റെസ്‌ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍. പോയിന്റ് കാലിമെര്‍ വന്യജീവി സങ്കേതം: ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുമായി സഹകരിച്ച് പോയിന്റ് കാലിമെര്‍ വന്യജീവി സങ്കേതത്തില്‍ മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി