ക്വാറന്റൈനില്‍ പ്രവേശിച്ചില്ലെങ്കില്‍ തടവും പിഴയും; നിയമ നടപടി കര്‍ശനമാക്കി ഇംഗ്ലണ്ട്

കൊറോണ രോഗലക്ഷണങ്ങളുണ്ടായിട്ടും ക്വാറന്റൈനിലോ ഐസൊലേഷന്‍ വാര്‍ഡിലോ പ്രവേശിക്കാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ നിയമ നടപടി കര്‍ക്കശമാക്കി ഇംഗ്ലണ്ട്. ഐസൊലേഷനില്‍ പ്രവേശിക്കാത്തവരെ പിടികൂടി ജയിലില്‍ അടയ്ക്കാന്‍ പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കും. കൂടാതെ 1000 യൂറോ പിഴയും ഈടാക്കും.

ഇതുസംബന്ധിച്ച് പൊലീസിന് പ്രത്യേക അധികാരം നല്‍കുന്ന ഉത്തരവ് ഉടന്‍ തന്നെ പുറത്തുവരുമെന്ന് ടെലഗ്രാഫ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ദ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ (കൊറോണ വൈറസ്) റെഗുലേഷന്‍ 2020 എന്ന പേരിലാണ് പുതിയ ബില്‍ കൊണ്ടുവരുന്നത്. ഇതിന്റെ കരട് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വൈറസ് ബാധ സംശയിക്കുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. ഇതിനിടയില്‍ പരിശോധനാഫലം പോസിറ്റീവായാല്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറാന്‍ തയ്യാറാകണമെന്നും ആരോഗ്യവിഭാഗം അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.

ക്വാറന്റൈനില്‍ നിന്നോ ഐസൊലേഷനില്‍ നിന്നോ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ പിടികൂടി ജയിലില്‍ സജ്ജീകരിച്ചിട്ടുള്ള ഐസൊലേഷന്‍ സെല്ലില്‍ അടയ്ക്കാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കൂടാതെ 1000 യൂറോ പിഴയും ഈടാക്കും. രോഗബാധ സംശയിക്കുന്നയാള്‍ക്ക് പരിശോധന നിര്‍ബന്ധമാക്കുന്നതാണ് പുതിയ നിയമത്തിന്റെ കരട്.

രോഗബാധ സംശയിക്കപ്പെട്ട് നിരീക്ഷണത്തിലാകുന്നയാള്‍ എല്ലാ വ്യക്തിഗത വിവരങ്ങളും യാത്രാവിവരങ്ങളും അധികൃതര്‍ക്ക് നല്‍കണം. ഇതില്‍ തെറ്റായ വിവരം നല്‍കിയാല്‍ പിഴശിക്ഷ ലഭിക്കും. ബ്രിട്ടനില്‍ വ്യാപകമായി കൊറോണ പടര്‍ന്നു പിടിക്കുന്നതോടെയാണ് ഇംഗ്ലണ്ട് കര്‍ക്കശ നിയമവുമായി രംഗത്തെത്തിയത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊറോണ വൈറസ് ബാധിച്ച് 14 പേരാണ് യുകെയില്‍ മരിച്ചത്. ഇതോടെ യുകെയില്‍ മരണസംഖ്യ 35 ആയി ഉയര്‍ന്നു.

Latest Stories

അവസാനമായി നിങ്ങൾക്ക് മുന്നിൽ വന്നതല്ലേ, 80000 ആരാധകർക്ക് ബിയർ വാങ്ങി നൽകി സന്തോഷിപ്പിച്ച് വിടവാങ്ങി മാർകോ റ്യൂസ്

സാമൂഹ്യ മാധ്യമങ്ങളിലെ നിരന്തര കുറ്റപ്പെടുത്തല്‍; ഫ്‌ളാറ്റില്‍ നിന്ന് വീണിട്ടും രക്ഷപ്പെട്ട കുട്ടിയുടെ മാതാവ് ജീവനൊടുക്കി

ടി20 ലോകകപ്പ് 2024: സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് കൈഫ്

ലോക്സഭ തിരഞ്ഞെടുപ്പ് അ‍ഞ്ചാം ഘട്ട വോട്ടെടുപ്പ്: പോളിംഗ് മന്ദഗതിയിൽ; ഉച്ചവരെ രേഖപ്പെടുത്തിയത് 24.23 ശതമാനം

നിറവയറുമായി ദീപിക, കൈപിടിച്ച് രണ്‍വീര്‍; വോട്ട് ചെയ്യാനെത്തി ബോളിവുഡ് താരങ്ങള്‍

ജലഗതാഗത വകുപ്പും ഡിജിറ്റലാകുന്നു; ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ പുറത്തിറക്കാന്‍ പദ്ധതി

സിസിഎല്ലിന്റെ പേരിൽ ലാലേട്ടനെ ട്രോൾ ചെയ്യാൻ പാടില്ല, മറ്റ് സൂപ്പർസ്റ്റാറുകൾ ബാറ്റ് ചെയ്യാനിറങ്ങിയാൽ ആറ് ബോളും സിക്‌സ് അടിക്കുമെന്നാണ് ആരാധകർ കരുതുന്നത്: ആസിഫ് അലി

ടി20 ലോകകപ്പ് ക്രിക്കറ്റില്‍ വിദേശ ടീമിനെ സ്‌പോണ്‍സര്‍ ചെയ്ത് കര്‍ണാടകയിലെ പാല്‍ സൊസൈറ്റി; ചരിത്ര നീക്കവുമായി 'നന്ദിനി'

സെക്ഷ്വല്‍ വൈകൃതങ്ങള്‍ മാത്രം കമന്റ് ഇടുന്ന മലയാളികള്‍, യദു എത്രയോ ഭേദം..; വധഭീഷണിയും അസഭ്യവര്‍ഷവും നേരിടുന്നുവെന്ന് റോഷ്‌ന

ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി ജോജു ജോർജ്; അനുരാഗ് കശ്യപ് ചിത്രത്തിൽ നായകനായി ബോബി ഡിയോൾ