ട്രംപ് vs മസ്‌ക്: ജെഫ്രി എപ്സ്റ്റീൻ ബാലപീഡന ഫയലുകളിൽ ട്രംപിൻ്റെ പേരുണ്ടെന്ന് ഇലോൺ മസ്‌ക്, ഗുരുതര ആരോപണം; ട്രംപ്- മസ്‌ക് പോര് മുറുകുന്നു

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഡോജ് മേധാവിയും സ്‌പേസ് എക്സ് ഉടമയുമായ ഇലോൺ മസ്ക് രം​ഗത്ത്. ​ജെഫ്രി എപ്സ്റ്റീനെതിരായ ലൈംഗികാരോപണ ഫയലുകളിൽ പ്രമുഖരുടെ പേരിനൊപ്പം ട്രംപിന്റെ പേരുമുണ്ടെന്ന ​ഗൗരവമായ ആരോപണവും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ മസ്ക് വെളിപ്പെടുത്തിയിട്ടുണ്ട്. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവരാത്തത് അതിനാലാണെന്നും മസ്ക് ആരോപിച്ചു. പീഡനക്കേസിൽ വിചാരണ നേരിടുന്നതിനിടെ 2019ൽ ജയിലിൽ ജീവനൊടുക്കിയ യുഎസ് ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീന്റെ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെട്ടതാണ് വിവാദമായ ഫയൽ.

കുറച്ചുകാലമായി തുടരുന്ന ട്രംപ് – മസ്‌ക് പോര് ഇതോടെ വ്യക്തിപരമായ ആക്രമണത്തിലേക്കു കടന്നു. അമേരിക്കൻ പ്രസിഡ‍ൻ്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും പകരം വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് അദ്ദേഹത്തിന് പകരം വരണമെന്നുമുള്ള പോസ്റ്റുകളെയും അനുകൂലിച്ച് മസ്‌ക് പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്.

‘ബിഗ് ബോംബിനുള്ള സമയമായി, ഡൊണാൾഡ് ട്രംപ് എപ്സ്റ്റീൻ ഫയലുകളിൽ ഉണ്ട്. അവ പരസ്യമാക്കാത്തതിന്റെ യഥാർത്ഥ കാരണം അതാണ്. ഡിജെടി, നിങ്ങൾക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു!’ – എന്നായിരുന്നു മസ്കിൻ്റെ എക്സ് പോസ്റ്റ്. എപ്സ്റ്റീൻ ഫയലുമായി ബന്ധപ്പെട്ട പോസ്റ്റിന് പിന്നാലെ മാറ്റൊരു എക്സ് പോസ്റ്റിൽ ‘ഭാവിയിലേക്ക് ഈ പോസ്റ്റ് അടയാളപ്പെടുത്തുക. സത്യം പുറത്തുവരും’ എന്നും മസ്ക് കുറിച്ചു.

‘ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ’ എതിർത്ത മസ്കിൻ്റെ നിലപാടിൽ നിരാശയുണ്ടെന്ന്’ ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ച് ഒരു മണിക്കൂറിനകമായിരുന്നു മസ്കിൻ്റെ സ്ഫോടനാത്മകമായ എക്സ് കുറിപ്പ്. ട്രംപ് അധികാരമേറ്റയുടൻ സർക്കാർ ചെലവ് വെട്ടിക്കുറക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ച ഡോജിൻ്റെ തലവനായി ഇലോൺ മസ്കിനെ നിയമിച്ചിരുന്നു. ജോലി വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള മസ്കിൻ്റെ നിലപാടുകൾ അമേരിക്കയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ട്രംപും മസ്കും തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടെന്ന വാർത്തകൾ പുറത്ത് വന്നത്. പിന്നാലെ മസ്ക് ഡോജിൻ്റെ നേതൃസ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. എന്നാൽ ട്രംപ് ഭരണകൂടം ബി​ഗ് ബ്യൂട്ടിഫുൾ ബിൽ പാസാക്കിയതോടെയാണ് മസ്ക്- ട്രംപ് പോര് പരസ്യമായത്. ഇലോണും ഞാനും തമ്മിൽ നല്ലൊരു ബന്ധമുണ്ടായിരുന്നു. ഇനി നമ്മൾ അങ്ങനെ ആകുമോ എന്നറിയില്ല എന്ന് വൈറ്റ്ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞിരുന്നു. ഇലോൺ “വ്യക്തിപരമായി എന്നെ മോശമായി പറഞ്ഞിട്ടില്ല, പക്ഷേ അടുത്തത് അങ്ങനെയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്” എന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു. താനില്ലായിരുന്നെങ്കിൽ ട്രംപ് തിരഞ്ഞെടുപ്പിൽ തോൽക്കുമായിരുന്നു എന്നും എന്തൊരു നന്ദികേടാണ് എന്ന പ്രതികരണവുമായി മസ്‌കും രം​ഗത്ത് വന്നിരുന്നു.

എന്താണ് എപ്സ്റ്റീൻ ഫയലുകൾ

സെലിബ്രിറ്റികളുടെയും ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്തവരെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട ശതകോടീശ്വരനാണ് ജെഫ്രി എപ്സിറ്റീൻ. കരീബിയൻ ദ്വീപിലും ന്യൂയോർക്ക്, ഫ്ലോറിഡ, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലെ വീടുകളിലും എപ്സ്റ്റീനും അയാളുടെ ഉന്നത ബന്ധങ്ങളുള്ള അതിഥികളും ലൈം​ഗികമായി ഉപയോ​ഗിച്ചിരുന്നു എന്ന് ആരോപിച്ച് നിരവധി സ്ത്രീകൾ രം​ഗത്ത് വന്നിരുന്നു. 2005ൽ, 14കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായുള്ള പരാതിയെ തുട‍ർന്നാണ് ജെഫ്രി എപ്സ്റ്റീനെതിരെ അന്വേഷണം ആരംഭിക്കുന്നത്.

അന്വേഷണത്തിൽ എപ്സ്റ്റീൻ 36 പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതായി കണ്ടെത്തി. രണ്ട് കേസുകളിൽ ഇയാൾ കുറ്റം സമ്മതിക്കുകയും 2008ൽ ശിക്ഷിക്കപ്പെടുകയും ചെയ്തു. എന്നാൽ 13 മാസം മാത്രമാണ് എപ്സ്റ്റീന് ജയിലിൽ കഴിയേണ്ടി വന്നത്. പിന്നീട് 2019 ജൂലൈയിൽ പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ആവശ്യങ്ങൾക്കായി കടത്തിയെന്ന കുറ്റത്തിന് ജെഫ്രി എപ്സ്റ്റീൻ വീണ്ടും അറസ്റ്റിലായി. ബാലലൈം​ഗികപീഡന പരമ്പരയുമായി ബന്ധപ്പെട്ട വിചാരണക്കിടെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ 2019 ഓഗസ്റ്റിൽ ജയിലിൽ ആത്മഹത്യ ചെയ്തു.

പിന്നാലെ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പങ്കാളികളായവർക്കെതിരായ നിയമ നടപടികൾ നിർത്തി വെയ്ക്കുകയായിരുന്നു. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കണ്ടെത്തിയ വിവരങ്ങൾ, ബന്ധപ്പെട്ട രേഖകൾ, കോൺടാക്റ്റ് ലിസ്റ്റുകൾ, കോൾ റെക്കോർഡുകൾ, ചാറ്റുകൾ, വീഡിയോകൾ, അദ്ദേഹത്തിന്റെ കൂട്ടാളികളുടെയും ക്ലെയിന്റുകളുടെയും പേരുകൾ, മറ്റ് അന്വേഷണ ഡാറ്റ എന്നിവ ഉൾപ്പെടുന്ന ഫയലാണ് എപ്സ്റ്റീൻ ഫയലുകൾ എന്നറിയപ്പെടുന്നത്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പോപ്പ് ഐക്കൺ മൈക്കൽ ജാക്‌സൺ, നടൻ അലക് ബാൾഡ്‌വിൻ, ചലച്ചിത്ര നിർമ്മാതാവ് ഹാർവി വെയ്ൻ‌സ്റ്റൈൻ എന്നിവർ ജെഫ്രി എപ്‌സ്റ്റീന്റെ കോൺടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്ന എണ്ണമറ്റ സെലിബ്രിറ്റികളിൽ ഉൾപ്പെടുന്നുവെന്ന് 2025 ഫെബ്രുവരിയിൽ അമേരിക്കൻ നീതിന്യായ വകുപ്പിന്റെ ഒരു രേഖയിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കേസിൽ ഇവരുടെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷണത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ഇപ്പോഴും പൊതുജനങ്ങൾക്ക് ലഭ്യമായ നിലയിൽ പരസ്യപ്പെടുത്തിയിട്ടില്ല.

Latest Stories

'ഏകാധിപത്യം സഭയില്‍ അനുവദിക്കില്ല, പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താന്‍ അനുവദിക്കില്ല'; പ്രതിപക്ഷനേതാവിനെ സംസാരിക്കാന്‍ അനുവദിച്ചില്ല, ഇറങ്ങിപ്പോയി പ്രതിപക്ഷം; ലോക്‌സഭയില്‍ നടത്താനാവാത്ത നന്ദി പ്രമേയവുമായി നരേന്ദ്ര മോദി രാജ്യസഭയില്‍

'തെളിവായി ഒരു കീറ കടലാസ് പോലും ഹാജരാക്കാന്‍ പ്രതികള്‍ക്ക് കഴിഞ്ഞിട്ടില്ല'; മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങളുടെ ഒരു വാദവും നിലനില്‍ക്കില്ലെന്ന് കോടതി; റിപ്പോര്‍ട്ടര്‍ ടിവി ഉടമകളെ 'നിര്‍ത്തിപൊരിച്ച്' അപ്പീല്‍ തള്ളിയ വിധി

സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; 'രക്തസാക്ഷി ഫണ്ട് തട്ടിച്ച നേതാവിനെ തരംതാഴ്ത്തിയ സിപിഎം പിന്നീട് ട്രിപ്പിള്‍ പ്രൊമോഷന്‍ നല്‍കി'

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വാക്‌പോര്; നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ പിരിഞ്ഞു; പ്രതികള്‍ ഒന്നൊന്നായി പുറത്തിറങ്ങുന്നത് തെളിവ് നശിപ്പിക്കാന്‍, സര്‍ക്കാര്‍ അതിന് കൂട്ടുനില്‍ക്കുന്നെന്ന് പ്രതിപക്ഷം

ശക്തമായ പ്രതിപക്ഷ പ്രതിഷേധം, പ്രസംഗിക്കാനാകാതെ പ്രധാനമന്ത്രി; ചര്‍ച്ചയും പ്രധാനമന്ത്രിയുടെ മറുപടിയുമില്ലാതെ അസാധാരണമായി ലോക്‌സഭ നന്ദിപ്രമേയം പാസാക്കി; ലോകസ്ഭയില്‍ പറ്റാത്ത മോദിയുടെ മറുപടി പ്രസംഗം ഇനി രാജ്യസഭയില്‍

മാനസിക അസ്വാസ്ഥ്യമുള്ള ബധിരയും മൂകയുമായ മകളെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയത് അച്ഛന്‍; 16 പേരുടെ ഡിഎന്‍എ പരിശോധന നടത്തി പൊലീസ്, ഒടുവില്‍ പിതാവ് കുടുങ്ങി

'തുമ്പിക്കൈയ്ക്ക് വെള്ളത്തിലേക്ക് അടിച്ചുതാഴ്ത്തി'; കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ കുളിപ്പിക്കുന്നതിനിടയില്‍ പാപ്പാനെ ആന ആക്രമിച്ചു കൊന്നു

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി പുറത്തേക്ക്; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് രണ്ടാം കേസിലും ജാമ്യം; എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യം ലഭിച്ചു

'സെക്യൂരിറ്റി ഒരു എച്ച്എമ്മിനെ തടയുമെന്ന് കരുതുന്നില്ല'; ചുരിദാര്‍ ധരിച്ചെത്തിയതിന് സ്‌കൂള്‍ ഗേറ്റില്‍ തടഞ്ഞ സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പ്രധാന അധ്യാപിക സിന്ധു

മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു