മ്യാൻമർ, തായ്‌ലൻഡ് ഭൂചലനം; ഇരു രാജ്യങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ഹെൽപ് ലൈൻ തുറന്ന് ഇന്ത്യൻ എംബസി

മ്യാൻമറിലും അയൽ രാജ്യമായ തായ്‌ലാന്റിലും ഉണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് ഇരു രാജ്യങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹെൽപ് ലൈൻ തുറന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ പൗരന്മാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ +66 618819218 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു. അതേസമയം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നെന്നാണ് റിപ്പോർട്ട്.

പ്രദേശിക സമയം ഉച്ചയ്ക്ക് 11.50ഓടെയാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്ത ശക്തിയേറിയ ഭൂചലനം മ്യാൻമറിൽ അനുഭവപ്പെട്ടത്. പ്രഭവ സ്ഥാനം മ്യാൻമർ ആയിരുന്നെങ്കിലും ഒപ്പം തായ്‌ലാന്റിലും ശക്തമായ പ്രകമ്പനമുണ്ടായി. ബാങ്കോക്കിൽ നിരവധി വലിയ കെട്ടിടങ്ങൾ തകർന്നുവീണതായും ആയിരക്കണക്കിന് ആളുകളെ വീടുകളിൽ നിന്ന് ജോലിസ്ഥലങ്ങളിൽ നിന്നും ഒഴിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

അതിനിടെ കെട്ടിടങ്ങൾ തകരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മ്യാൻമറിലും നിരവധി കെട്ടിടങ്ങൾ ഭൂചനത്തിൽ തകർന്നുവീണിട്ടുണ്ട്. ബാങ്കോക്കിൽ മൂന്ന് പേരെങ്കിലും കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങി മരിച്ചതായി ഉപപ്രധാനമന്ത്രി അറിയിച്ചു. മ്യാൻമറിൽ പത്ത് പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. 81 പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അനുമാനം. മ്യാൻമറിൽ കാര്യമായ നാശനഷ്ടങ്ങൾ തന്നെ ഭൂചലനം കാരണം ഉണ്ടായെന്നാണ് ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥരും അറിയിച്ചത്.

Latest Stories

'350 ദിവസത്തോളം വെറുതെ ഇരുന്നു, അദ്ദേഹത്തെ ഞാൻ ബ്ലോക്ക് ആക്കിയിരിക്കുകയാണ്'; സംവിധായകൻ ശങ്കറിൽ നിന്നുണ്ടായ ദുരനുഭവം പറഞ്ഞ്‌ എഡിറ്റർ ഷമീർ മുഹമ്മദ്

അമിത് ഷായ്‌ക്കെതിരായ മാനനഷ്ടക്കേസ്; രാഹുൽഗാന്ധിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

IPL 2025: എലിമിനേറ്ററിൽ ആ ടീമിനെ എങ്ങാനും ആർസിബിക്ക് കിട്ടിയാൽ തീർന്നു കഥ, അതിന് മുമ്പ്...; കോഹ്‌ലിക്കും കൂട്ടർക്കും അപായ സൂചന നൽകി ആകാശ് ചോപ്ര

കാലവർഷം കേരളത്തിലെത്തി; മൺസൂൺ ഇത്ര നേരത്തെ എത്തുന്നത് 15 വർഷത്തിന് ശേഷം

സംസ്ഥാനത്ത് പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടം; മരങ്ങൾ കടപുഴകി, വീടുകൾ തകർന്നു

'1000 കോടി ഉറപ്പിച്ചോ...' ; വൈറലായി കൂലിയുടെ മേക്കിങ് വീഡിയോ

'അരിവാളിന് വെട്ടാനോങ്ങി, അതിക്രൂരമായി മർദ്ദിച്ചു'; കണ്ണൂരിൽ മകളെ മർദ്ദിച്ച പിതാവ് കസ്റ്റഡിയില്‍

RCB UPDATES: ഇതൊക്കെ കൊണ്ടാണ് മനുഷ്യാ നിങ്ങൾ കിംഗ് ആയത്, സ്വപ്നം പോലും കാണാൻ പറ്റാത്ത മറ്റൊരു റെക്കോഡ് സ്വന്തമാക്കി വിരാട് കോഹ്‌ലി

ഞാൻ ലിവിങ് ടു​ഗെതറാകണമെന്ന് വിചാരിച്ച് വന്നയാളല്ല, എല്ലാം സംഭവിച്ച് പോയതാണ്; ഞാൻ വളരെ അധികം ബുദ്ധിമുട്ടിയിട്ടുണ്ടാ‌യിരുന്നു: അഭയ ഹിരൺമയി

'കിണറ്റിൽ വീണ പൂച്ചയെ എടുക്കാൻ ഒരു പാര്‍ട്ടി വന്നു, വീട്ടുടമ ആ പാര്‍ട്ടിയിൽ ചേര്‍ന്നു'; മറിയക്കുട്ടിയെ പരിഹസിച്ച് സണ്ണി ജോസഫ്