അസമിലെ ഗുവാഹത്തിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തി. വൈകുന്നേരം 4:41 നാണ് ഭൂചലനം ഉണ്ടായത്. ഉദൽഗുരി ജില്ലയിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ പറഞ്ഞു. ഭൂകമ്പത്തിന്റെ ആഴം 5 കിലോമീറ്ററായിരുന്നു. ആളപായമോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല. അതേസമയം വടക്കൻ ബംഗാളിലും അയൽരാജ്യമായ ഭൂട്ടാനിലുമായി ഭൂകമ്പം അനുഭവപ്പെട്ടു.