യുക്രൈനില്‍ വീണ്ടും കനത്ത ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ; ആക്രമണം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍

യുക്രൈനില്‍ കനത്ത ആക്രമണം നടത്തി റഷ്യ. ശനിയാഴ്ച രാത്രിയാണ് റഷ്യ യുക്രൈനില്‍ ശക്തമായ വ്യോമാക്രമണം നടത്തിയത്. 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന യുദ്ധമുഖത്തിനുമപ്പുറമുള്ള പ്രദേശങ്ങളിലേക്കും കിഴക്കന്‍ യുക്രൈനിലും ആക്രമണം നടന്നു.

റഷ്യന്‍ ആക്രമണത്തില്‍ ഖേഴ്സണില്‍ ഒരാള്‍ കൊല്ലപ്പെട്ടു. യുക്രൈനിലെ മധ്യമേഖലയിലെ പ്രവിശ്യയായ ചുര്‍കാസിയിലും ആക്രമണം നടന്നു. ഇവിടെ ഒരു കുട്ടിയുള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണ് യുക്രൈനില്‍ ശനിയാഴ്ച രാത്രി നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം റഷ്യ ആയച്ച ഡ്രോണുകളില്‍ 211 എണ്ണം യുക്രൈന്‍ വെടിവെച്ചിട്ടു. 225 എണ്ണത്തിനെ ഇലക്ട്രോണിക് വാര്‍ഫയര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് നിര്‍വീര്യമാക്കി. റഷ്യ അയച്ച മിസൈലുകളില്‍ 38 എണ്ണവും പ്രതിരോധിച്ചെങ്കിലും ബാക്കിയുള്ളവ യുക്രൈനിനുള്ളില്‍ ആക്രമണം നടത്തി.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യുക്രൈനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് വെള്ളിയാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ കനത്ത ആക്രമണമാണ് റഷ്യ യുക്രൈനില്‍ നടത്തിയത്. റഷ്യ-യുക്രൈന്‍ പ്രതിനിധികള്‍ തുര്‍ക്കിയിലെ ഇസ്താംബുളില്‍ വെച്ച് നടത്തിയ രണ്ടുഘട്ട ചര്‍ച്ചകളും ഫലപ്രാപ്തിയിലെത്തിയില്ല.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ