ട്രംപിന്റെ 'വലംകൈ', ഇവാന്‍കയെ 'സൈഡാ'ക്കിയ കറുത്ത വസ്ത്രധാരി; ലോകം നോക്കിയറിഞ്ഞ പേര്, ലാറാ ട്രംപ്

യുഎസ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ആഹ്ലാദം പങ്കിട്ട് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് നടത്തിയ വിക്ടറി സ്പീച്ചില്‍ ട്രംപ് പറഞ്ഞ കാര്യങ്ങള്‍ക്കപ്പുറം ശ്രദ്ധയാകര്‍ഷിച്ചത് വേദിയിലുണ്ടായിരുന്ന ഒരു വ്യക്തിയാണ്. ഫ്‌ലോറിഡയില്‍ ഡോണള്‍ഡ് ട്രംപ് നടത്തിയ വിജയ പ്രസംഗ സമയത്ത് ട്രംപിന്റെ ഇടത്തു വശത്ത് മെലാനിയ ട്രംപ് എന്നത്തേയും പോലെ നിലയുറപ്പിച്ചിരുന്നു. പക്ഷേ കഴിഞ്ഞ തവണ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോഴെല്ലാം ഭാര്യ മെലാനിയയ്ക്ക് അപ്പുറം തിളങ്ങിയ മകള്‍ ഇവാന്‍ക ട്രംപായിരുന്നു ശ്രദ്ധാകേന്ദ്രം. പക്ഷേ ഇക്കുറി ഇവാന്‍കയുടെ സ്ഥാനത്ത് പ്രസന്നവദനയായി ഉണ്ടായിരുന്നത് മറ്റൊരാളാണ്. ഇതോടെ ട്രംപിന്റെ ‘റൈറ്റ് ഹാന്‍ഡ് വുമണ്‍’ ആരെന്ന തിരച്ചിലിലായി പലരും.

ഡൊണാള്‍ഡ് ട്രംപിന്റെ മരുമകള്‍ ലാറ ട്രംപാണ് വേദിയില്‍ തിളങ്ങിയത്. ട്രംപിന്റെ പ്രിയ മകള്‍ ഇവാന്‍ക നിന്ന സ്ഥാനത്ത് ഇടം നേടിയ ലാറ പ്രചാരണത്തിലടക്കം ട്രംപിന്റെ മുന്നണി പോരാളിയായിരുന്നു. ‘ട്രംപിന്റെ വലംകൈയായ സ്ത്രീ’ എന്നാണ് വേദിില്‍ കറുത്ത വസ്ത്രമണിഞ്ഞ് നിന്ന ലാറ ട്രംപിനെ യുഎസ് മാധ്യമങ്ങളടക്കം വിശേഷിപ്പിച്ചത്. ഡൊണള്‍ഡ് ട്രംപിന്റെ മകന്‍ എറിക് ട്രംപിന്റെ ഭാര്യയാണ് ലാറ.

സ്റ്റേജില്‍ ഡൊണാള്‍ഡ് ട്രംപിന്റെ അരികില്‍ നില്‍ക്കുന്ന ആ സ്ത്രീ ലാറ ട്രംപാണ്, അദ്ദേഹത്തിന്റെ മരുമകളും പുതിയ ‘വലംകൈയായ സ്ത്രീ’യും.

വിവിധ യുഎസ് മാധ്യമങ്ങള്‍ ലാറയ്ക്ക് നല്‍കിയ വിശേഷണം ഇത്തരത്തിലായിരുന്നു. ഇവാന്‍കയ്ക്ക് പകരം ഇനി ലാറയാണ് പുതിയ പ്രസിഡന്റിന്റെ വലംകൈയാവുക എന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ കണ്ടെത്തല്‍. ട്രംപ്‌സ് എയ്ഞ്ചല്‍സ് എന്ന വിശേഷണം നല്‍കിയാണ് ലാറയേയും ഇവാന്‍കയേയും പല മാധ്യമങ്ങളും വാര്‍ത്ത താരമാക്കിയത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ സജീവ സാന്നിധ്യമായിരുന്നു ലാറ ട്രംപ്. ഡൊണാള്‍ഡ് ട്രംപിന്റെ മൂന്നാമത്തെ മകന്‍ എറിക്കിന്റെ ഭാര്യയായ ലാറ ട്രംപ് ട്രംപിനൊപ്പം റിപ്പബ്ലിക്കന്‍ പ്രചാരണങ്ങളിലേക്ക് കടക്കും മുമ്പ് മാധ്യമ പ്രവര്‍ത്തകയായിരുന്നു. ഫോക്‌സ് ന്യൂസിലാണ് ലാറ പ്രവര്‍ത്തിച്ചിരുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം റിപ്പബ്ലിക്കന്‍സ് നടത്തിയ ‘വിമന്‍ ഫോര്‍ ട്രംപ്’ റാലിയെ നയിച്ചത് ലാറയായിരുന്നു.

ഇക്കുറി ലാറയുടെ തിളങ്ങുന്ന കറുത്ത വസ്ത്രം ചര്‍ച്ചയായത് പഴയൊരു സംഭവത്തിന്റെ ചുവടുപിടിച്ചാണ്. ഒരു വലിയ വേദിയില്‍ ട്രംപിന്റെ മരുമകള്‍ കറുത്ത വസ്ത്രം ധരിക്കുന്നത് ചര്‍ച്ചയായി മാറുന്നത് ഇതാദ്യമല്ല. ജൂലൈയില്‍ ട്രംപിന്റെ വധശ്രമത്തിന് തൊട്ടുപിന്നാലെ റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷന്റെ രണ്ടാം ദിവസം അവസാനിപ്പിച്ച് മുഖ്യപ്രഭാഷണം നടത്തുമ്പോള്‍ ലാറ സാറ്റിന്‍ ഉപയോഗിച്ച്് കറുത്ത ടോപ്പ് ധരിച്ചിരുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പേരില്‍ ട്രംപ് വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും ട്രംപിനെ പിന്തുണച്ച് ഉറച്ചു നിന്ന് പ്രചാരണം നടത്തി. മെലാനിയയും ഇവാന്‍ക ട്രംപും ‘വിമന്‍ ഫോര്‍ ട്രംപ്’ റാലിയില്‍ പങ്കെടുക്കാതെ അസാന്നിധ്യം കൊണ്ട് വാര്‍ത്തയായപ്പോഴും ലാറ ട്രംപ് ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായി വോട്ടര്‍മാരെ അണിനിരത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ട്രംപിന്റെ പ്രചാരണത്തില്‍ വലിയ സ്വാധീനം ചെലുത്തിയ ലാറ അത്തരത്തിലാണ് വിജയവേദിയിലെ പ്രധാനമുഖമായത്.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി