ഡൊണാള്‍ഡ് ട്രംപ് ബലാത്സംഗം ചെയ്തു; ഗുരുതര ആരോപണവുമായി മാധ്യമ പ്രവര്‍ത്തക

യു.എസ് മുന്‍ പ്രസിഡന്റായ ഡോണാള്‍ഡ് ട്രംപിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ.ജീന്‍ കരോള്‍. ട്രംപ് ബലാത്സംഗം ചെയ്തുവെന്നും തന്നെ അപമാനിച്ചെന്നും ജീന്‍ കരോള്‍ കോടതിയില്‍ വെളിപ്പെടുത്തി. വിചാരണ വേളയിലാണ് ജീന്‍ കരോള്‍ മാന്‍ ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

30 വര്‍ഷം മുമ്പ് മാന്‍ ഹട്ടിലെ ബെര്‍ഗ്ഡോര്‍ഫ് ഗുഡ്മാന്‍ അപ്പാര്‍ട്ട് മെന്റ് സ്റ്റോറില്‍ വെച്ച് ട്രംപ് ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. ഡ്രസിങ് റൂമില്‍ വെച്ച് കടന്നുപിടിക്കുകയും പുറത്തുപറഞ്ഞാല്‍ അപകടപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഭയന്നാണ് ഇക്കാര്യം ആരോടും പറയാതിരുന്നതെന്നും കരോള്‍ വ്യക്തമാക്കി. 79 കാരിയ ജീന്‍ കരോള്‍ എല്ലെ മാഗസിന്റെ അഡൈ്വസ് കോളമിസ്റ്റായിരുന്നു.

1996 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2019ലാണ് കാരല്‍ ആദ്യമായി ട്രംപിനെതിരെ മാനനഷ്ട കേസ് നല്‍കിയിരുന്നു. എന്നാല്‍ ബലാത്സംഗ ആരോപണം അന്ന് ഉന്നയിച്ചിരുന്നില്ല.
അതേസമയം, ജീന്‍ കരോളിനെ താന്‍ ഒരിക്കലും കണ്ടിട്ടില്ലെന്നും അവര്‍ കള്ളം പറയുകയാണെന്നും എന്നും ട്രംപ് പ്രതികരിച്ചു.

പണവും പ്രശസ്തിയും ലക്ഷ്യം വെച്ചാണ് കേസെന്നും ട്രംപിന്റെ അഭിഭാഷകന്‍ വാദിച്ചു. അതേസമയം, അവിഹിതബന്ധം പുറത്തുപറയാതിരിക്കാന്‍ പോണ്‍ താരത്തിന് പണം നല്‍കിയ കേസില്‍ ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.

അമേരിക്കയിലെ മാന്‍ഹാട്ടന്‍ ഗ്രാന്‍ഡ് ജൂറിയാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. പോണ്‍താരം സ്റ്റോമി ഡാനിയല്‍സിന് 1.30 ലക്ഷം യു.എസ് ഡോളര്‍(ഏകദേശം 1.06 കോടി രൂപ) നല്‍കിയെന്ന കേസിലായിരുന്നു നടപടി.

Latest Stories

'ദൈവമാണ് സഞ്ജുവിനെ പരീക്ഷിക്കാൻ ഞങ്ങളെ തോന്നിപ്പിച്ചത്'; തുറന്ന് പറഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ

'വീണ ജോർജ് മാപ്പ് പറയണം, ഇത് കള്ളക്കേസാണെന്ന് വ്യക്തമായി': സണ്ണി ജോസഫ്

യുദ്ധം അവസാനിപ്പിക്കാൻ സാധിക്കില്ല, ഇറാനെ തകർക്കാൻ ഒരു മണിക്കൂർ മതി: ഡോണള്‍ഡ് ട്രംപ്

മിച്ചലിനോട് ക്ഷമ ചോദിക്കരുതായിരുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ല: ഗൗതം ഗംഭീർ

സൗദിക്ക് നേരെ തുടരെ ആക്രമണ ശ്രമം; 12 മണിക്കൂറിനിടെ 30ഓളം ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

രാജ്യത്ത് ഇന്ധനക്ഷാമമില്ല, നിലവിലെ പരിഭ്രാന്തിക്ക് കാരണം ഉപഭോക്താക്കളുടെ അനാവശ്യമായ ആശങ്ക : ഹർദീപ് സിംഗ് പുരി

'സ്വാതന്ത്ര്യദിനം അടക്കമുള്ള ദിവസങ്ങളിൽ സ്കൂളിൽ അവധിയില്ല' ; വിദ്യാലയങ്ങളിലെ പൊതുഅവധി റദ്ദാക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

ചൂടിൽ പൊള്ളി കേരളം; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് സിപിഎമ്മെന്ന് വി ഡി സതീശന്‍; 10 വര്‍ഷത്തെ പിണറായി ഭരണത്തിന്റെ ബാക്കിപത്രം പാര്‍ട്ടിയ്ക്ക് കൊടുത്ത ഡാമേജാണിത്

'പാചകവാതക ക്ഷാമത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരക്ഷരം മിണ്ടുന്നില്ല'; അടിയന്തര നടപടി വേണമെന്ന് ​കെ. സി. വേണുഗോപാൽ