'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' ലോകത്തിന് സമ്മാനിച്ച ഡൊമനിക് ലാപ്പിയര്‍ വിടവാങ്ങി

ഇന്ത്യ സ്വതന്ത്രയായതിന് പിന്നിലുള്ള അണിയറക്കഥകള്‍ ലോകത്തിന് മുന്നിലെത്തിച്ച ‘ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ‘ എന്ന് വിഖ്യാത പുസ്തകം രചിച്ച ലോക പ്രശസ്ത എഴുത്തുകാരന്‍ ഡൊമനിക് ലാപ്പിയര്‍ വിടവാങ്ങി. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു. കല്‍ക്കത്തയിലെ റിക്ഷാ തൊഴിലാളികളിടെ കഥ പറഞ്ഞ ‘ സിറ്റി ഓഫ് ജോയ്’ എന്ന പുസ്തകവും ലോകമെങ്ങും ലക്ഷക്കണക്കിന് വായനക്കാരെ ആകര്‍ഷിച്ചതാണ്.

ഫ്രാന്‍സിലെ ഷാറ്റ്‌ലിയെ നഗരത്തില്‍ 1931 ജൂലായ് 30 ന് ജനിച്ച ഡോമനിക് ലാപ്പിയര്‍ എഴുതിയ ആറ് പുസ്തകങ്ങളുടെ അഞ്ച് കോടി കോപ്പികളാണ് ലോകമെങ്ങും വിററുപോയിട്ടുളളത്. അമേരിക്കന്‍ എഴുത്തുകാരനായ ലാരി കോളിന്‍സുമായി ചേര്‍ന്ന് അദ്ദേഹം എഴുതിയ സ്വാതന്ത്ര്യം അര്‍ധ രാത്രിയില്‍ ( ഫ്രീഡം അറ്റ് മിഡിനൈററ്) എന്ന പുസ്തകം ലോകപ്രശസ്തമായിരുന്നു. ഇന്ത്യ സ്വതന്ത്ര്യയായ 1947 ലെ സംഭവങ്ങളുടെയും വിഭജനം , മഹാത്മാഗാന്ധി വധം എന്നിവയുടെ അണിയറക്കഥകളുടെ വസ്തു നിഷ്ഠമായ വിവരണമായിരുന്നു ഈ പുസ്തകം.

1975 ല്‍ പുറത്തിറങ്ങിയ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന പുസ്തകം. കല്‍ക്കട്ടയെ കുറിച്ചെഴുതിയ സിറ്റി ഓഫ് ജോയ് എന്ന പുസ്തകത്തിന്റെ ലക്ഷണക്കണക്കിന് പ്രതികള്‍ വിറ്റഴിഞ്ഞിരുന്നു.

ഇന്ത്യയുടെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷന്‍ അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്തില്‍ ഏറ്റവും കൂടതല്‍ വായിക്കപ്പെട്ട എഴുത്തുകാരില്‍ ഒരാളായാണ് ഡോമനിക് ലാപ്പിയര്‍ ഗണിക്കപ്പെടുന്നത്. ഇന്ത്യ എന്ന രാജ്യം എക്കാലവും തന്റെ ശക്തി സ്രോതസായിരുന്നുവെന്നും ഇന്ത്യന്‍ സമൂഹം ലോകത്തിലെ ഏറ്റവും വിസ്മയഭരിതമായ സമൂങ്ങളിലൊന്നാണെന്നും ഡൊമനിക് ലാപ്പിയര്‍ എന്നും പറയാറുണ്ടായിരുന്നു.

Latest Stories

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്