കഞ്ചാവ് കൃഷി നിയമവിധേയമാക്കാന്‍ തീരുമാനം; പദ്ധതി സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍

രണ്ട് വര്‍ഷത്തിലേറെയായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യമാണ് പാകിസ്ഥാന്‍. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്താന്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു വരുകയാണ് പാകിസ്ഥാന്‍. ഇതേ തുടര്‍ന്നാണ് രാജ്യത്ത് കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള നടപടിക്കൊരുങ്ങുന്നത്.

മരുന്ന് നിര്‍മ്മാണത്തിനായാണ് കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നത്. വിദേശ നാണ്യം ലക്ഷ്യം വച്ച് കഞ്ചാവ് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനും രാജ്യം ആലോചിക്കുന്നുണ്ട്. നേരത്തെ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് കൃഷി വില്‍പ്പന എന്നിവ നിയന്ത്രിക്കുന്നതിന് കന്നബീസ് കണ്‍ട്രോള്‍ റെഗുലേറ്ററി അതോറിറ്റി രൂപീകരിച്ചിരുന്നു.

13 അംഗങ്ങളാണ് അതോറിറ്റിയിലുള്ളത്. വിദേശ നിക്ഷേപം, കയറ്റുമതി, ആഭ്യന്തര വില്‍പ്പന എന്നിവയിലൂടെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് നേരിയ ആശ്വാസം സൃഷ്ടിക്കാനാകുമെന്ന് പാകിസ്ഥാന്‍ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്റസ്ട്രിയല്‍ റിസര്‍ച്ച് അറിയിച്ചിട്ടുണ്ട്. നിലവിലെ പാകിസ്ഥാനിലെ പണപ്പെരുപ്പം 25 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ 1.9 ശതമാനമാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച.

Latest Stories

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും

'ഇനിയും കുറെ സത്യങ്ങൾ പുറത്തുവരാനുണ്ട്, ആദ്യം കുറ്റപത്രം സമർപ്പിക്കട്ടെ'; അന്വേഷണത്തിൽ പാളിച്ചയുണ്ടെങ്കിൽ പുതിയ അന്വേഷണമെന്ന് കെ മുരളീധരൻ

ബംഗാളിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി മലയാളി യുവാവ് കൊല്ലപ്പെട്ടു; കള്ളനെന്ന് സംശയിച്ച് മർദ്ദനം

പശ്ചിമേഷ്യയിൽ യുദ്ധം അവസാനിക്കുന്നു; ഇറാനുമായുള്ള സമാധാന കരാറിൽ ധാരണയിലെത്തിയതായി ഡോണൾഡ് ട്രംപ്