പാകിസ്ഥാന് കടം നല്‍കിയതിനെ ന്യായീകരിച്ച് അന്താരാഷ്ട്ര നാണ്യനിധി; ഉപാധികളെല്ലാം പാലിച്ചതിനാലാണ് ഇന്ത്യയുടെ എതിര്‍പ്പ് വകവെയ്ക്കാതെ പാകിസ്ഥാന വായ്പ നല്‍കിയതെന്നും ന്യായീകരണം

കടുത്ത എതിര്‍പ്പിനിടയിലും പാകിസ്ഥാന് 8500 കോടിയുടെ സഹായം നല്‍കി അന്താരാഷ്ട്ര നാണയ നിധി ഐഎംഎഫിനെതിരെ ഇന്ത്യ പ്രതിഷേധമറിയിച്ചിരുന്നു. വായ്പ പാകിസ്ഥാന് നല്‍കരുതെന്നും ഐഎംഎഫ് ബോര്‍ഡിന് മുമ്പാകെ ഇന്ത്യ സമര്‍ത്ഥിച്ചിരുന്നെങ്കിലും ഇന്ത്യയുടെ എതിര്‍പ്പുകളെ അവഗണിച്ചാണ് പാകിസ്ഥാന് പണം നല്‍കി ഇന്ത്യ- പാക് സംഘര്‍ഷ സമയത്ത് അന്താരാഷ്ട്ര നാണ്യനിധി പാകിസ്ഥാനെ സഹായിച്ചത്. പാകിസ്ഥാന് ധനസഹായം നല്‍കിയത് എല്ലാ ഉപാധികളും പാലിച്ചതിനാലാണെന്നും ഐഎംഎഫ് തൂരുമാനത്തെ ന്യായീകരിച്ചു കൊണ്ട് വ്യക്തമാക്കി.

കടക്കെണിയിലായ പാകിസ്ഥാന് 1 ബില്യണ്‍ ഡോളര്‍ പാക്കേജ് പ്രഖ്യാപിച്ചതിനെ അന്താരാഷ്ട്ര നാണയ നിധി ന്യായീകരിച്ചു. ഒപ്പം ഏറ്റവും പുതിയ വായ്പാ ഗഡു ലഭിക്കുന്നതിന് ആവശ്യമായ എല്ലാ ഉപാധികളും അവര്‍ പാലിച്ചുവെന്നും ഐഎംഎഫ് പറയുന്നു. ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിനുശേഷം പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ ഏകപക്ഷീയമായ വെടിവയ്പ്പ് നടത്തുന്ന സമയത്താണ് ഐഎംഎഫ് ഫണ്ട് അനുവദിച്ചത്.

ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത ആക്രമണങ്ങള്‍ നടത്താന്‍ തീവ്രവാദികള്‍ക്ക് സ്വന്തം മണ്ണില്‍ അവസരം നല്‍കുന്ന പാകിസ്ഥാന് കടം അനുവദിക്കരുതെന്നും നടപടി പുനഃപരിശോധിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് വായ്പ നല്‍കിയത് എല്ലാ ഉപാധികളും അനുസരിച്ചാണെന്ന ഐഎംഎഫ് ന്യായീകരണം.

പാകിസ്ഥാനുള്ള സഹായം ‘ഭീകരതയ്ക്ക് പരോക്ഷമായി ധനസഹായം നല്‍കുന്നത് പോലെയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇന്ത്യ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ വായ്പാ ഗഡു ലഭിക്കുന്നതിന് പാകിസ്ഥാന്‍ ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും, പദ്ധതി പ്രകാരമുള്ള ലക്ഷ്യങ്ങള്‍ പാകിസ്ഥാന്‍ കൈവരിച്ചിട്ടുണ്ടെന്നുമാണ് ഐഎംഎഫ് കമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജൂലി കൊസാക്ക് വിശദീകരിച്ചത്.

2024 സെപ്റ്റംബറില്‍ അംഗീകരിച്ച എക്സ്റ്റന്‍ഡഡ് ഫണ്ട് ഫെസിലിറ്റി പ്രകാരമുള്ള പാക്കേജിന്റെ ഭാഗമാണ് ഈ തുക. ആകെ 7 ബില്യണ്‍ ഡോളറാണ് പാക്കേജ്. ഇതുവരെ പാകിസ്ഥാന് 2.1 ബില്യണ്‍ ഡോളര്‍ ലഭിച്ചിട്ടുണ്ട്. അവലോകനം നടത്തി പാകിസ്ഥാന്‍ ഫണ്ട് വിനിയോഗത്തിലും പദ്ധതി നിര്‍വഹണത്തിലും മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയാണ് രണ്ടാം ഘടുവായി 8,500 കോടി രൂപ നല്‍കിയതെന്നും ഐഎംഎഫ് അറിയിച്ചു.

കഴിഞ്ഞ ദിവസം കടാശ്വാസത്തിന്റെ അടുത്തഗഡു കൈമാറുന്നതിന് 11 പുതിയ നിബന്ധനള്‍ അന്താരാഷ്ട്ര നാണ്യനിധി പാകിസ്ഥാന് മുന്നില്‍ വെച്ചിരുന്നു. നിബന്ധനകള്‍പ്രകാരമുള്ള പരിഷ്‌കാരങ്ങള്‍വരുത്താന്‍ ഇന്ത്യയുമായുള്ള സംഘര്‍ഷം പ്രതിബന്ധമായേക്കുമെന്ന മുന്നറിയിപ്പും ഐഎംഎഫ് നല്‍കിയെന്ന് പാക് മാധ്യമമായ ‘എക്‌സ്പ്രസ് ട്രിബ്യൂണ്‍’ റിപ്പോര്‍ട്ടും ചെയ്തിരുന്നു. 17.6 ലക്ഷംകോടി രൂപയുടെ ബജറ്റിന് പാര്‍ലമെന്റ് അംഗീകാരംനല്‍കുക, വൈദ്യുതി സര്‍ചാര്‍ജ് കൂട്ടുക, മൂന്നുവര്‍ഷത്തിലേറെ പഴക്കമുള്ള യൂസ്ഡ് കാറുകളുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീക്കുക തുടങ്ങിയവയാണ് ഐഎംഎഫിന്റെ നിബന്ധനകളില്‍ ഉള്‍പ്പെട്ടിരുന്നത്. കടാശ്വാസത്തിനായി ഐഎംഎഫ് പാകിസ്താനുമുന്നില്‍ വെച്ച നിബന്ധനകളുടെ എണ്ണം അന്‍പതാണ്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി