സൈനികന്റെ പെന്‍ഷന് വേണ്ടി മകള്‍ മരണ വിവരം പുറത്തുവിട്ടില്ല; മൃതദേഹം സൂക്ഷിച്ചത് 50 വര്‍ഷം

സൈനികനായിരുന്ന പിതാവിന്റെ പെന്‍ഷന്‍ മുടങ്ങാതെ ലഭിക്കാന്‍ മകള്‍ മരണ വിവരം പുറം ലോകത്തെ അറിയിക്കാതിരുന്നത് 50 വര്‍ഷം. തായ്‌വാനിലെ തെക്കന്‍ നഗരമായ കയോസിയുങ്ങിലാണ് സംഭവം നടന്നത്. ഏറെ കാലമായി ഇവര്‍ പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ചില സംഭവങ്ങളാണ് പിതാവിന്റെ മരണം പുറം ലോകമറിയാന്‍ കാരണമായത്.

ഡെങ്കിപ്പനിയെ പ്രതിരോധിക്കാനുള്ള രാസവസ്തുക്കള്‍ തളിക്കാനെത്തിയവരെ സ്ത്രീ വീടിനുള്ളിലേക്ക് കടത്തിയില്ല. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് 60,000 ഡോളര്‍ പിഴയും ചുമത്തിയിരുന്നു. എന്നാല്‍ ഈ സംഭവം വീടിനുള്ളില്‍ സ്ത്രീ എന്തോ ഒളിപ്പിക്കുന്നുവെന്ന സംശയം ജനിപ്പിച്ചു. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.

സ്ത്രീയുടെ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള അധികൃതര്‍ പിതാവിനെ കുറിച്ച് സ്ത്രീയോട് അന്വേഷിച്ചു. എന്നാല്‍ കൃത്യമായ മറുപടി നല്‍കാന്‍ സ്ത്രീയ്ക്ക് സാധിച്ചില്ല. പിതാവ് നഴ്‌സിംഗ് ഹോമിലാണെന്ന് ആദ്യം പറഞ്ഞ സ്ത്രീ പിന്നീട് സഹോദരനൊപ്പം ചൈനയിലേക്ക് പോയെന്നും പറഞ്ഞു.

തുടര്‍ന്ന് സംശയം തോന്നിയ അധികൃതര്‍ വീടിനുള്ളില്‍ കയറി പരിശോധിച്ചപ്പോഴാണ് ഗാര്‍ബേജ് ബാഗിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ മനുഷ്യന്റെ അസ്ഥികള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ ഇവരുടെ പിതാവിന്റെ അസ്ഥികളാണിതെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്ത്രീ പെന്‍ഷന് വേണ്ടിയാണ് മരണ വിവരം മറച്ചുവച്ചതെന്ന് സമ്മതിച്ചത്. സ്ത്രീയുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി