കഞ്ചാവ് ഉപയോഗിച്ചവര്‍ക്ക് ശിക്ഷയില്‍ ഇളവ്; ഭരണകൂടം മാപ്പ് നല്‍കുന്നുവെന്ന് ജോ ബൈഡന്‍

യുഎസില്‍ പൗരന്മാര്‍ കഞ്ചാവ് ഉപയോഗിച്ചതിനുള്ള ശിക്ഷയില്‍ ഇളവ് പ്രഖ്യാപിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. കഞ്ചാവ് ഉപയോഗിച്ച കേസില്‍ ഇതുവരെ വിചാരണ നേരിടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തിട്ടില്ലാത്തവര്‍ ഉള്‍പ്പെടെ എല്ലാ പൗരന്മാര്‍ക്കും ഭരണകൂടം മാപ്പ് നല്‍കുന്നതായി ജോ ബൈഡന്‍ പ്രഖ്യാപിച്ചു.

ഫെഡറല്‍ നിയമപ്രകാരം രാജ്യത്ത് കഞ്ചാവ് വില്‍പ്പന നടത്തിയവര്‍ക്കും വാഹനമോടിക്കുമ്പോള്‍ കഞ്ചാവ് ഉപയോഗിച്ചവര്‍ക്കും ഇളവ് ബാധകമല്ല. എന്നാല്‍ മറ്റ് യുഎസ് പൗരന്മാര്‍ക്കും സ്വകാര്യ ആവശ്യത്തിനായി കഞ്ചാവ് സൂക്ഷിച്ചിരിക്കുന്ന നിയമാനുസൃത സ്ഥിര താമസക്കാര്‍ക്കും സമാനമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും ഇളവ് ലഭിക്കും.

കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം സൂക്ഷിച്ചതിനും ജനങ്ങളെ ജയിലില്‍ അടയ്ക്കരുതെന്ന് ബൈഡന്‍ വ്യക്തമാക്കി. കഞ്ചാവ് ഉപയോഗിച്ചതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട പലരുടെയും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും തെറ്റുകള്‍ തിരുത്തേണ്ട സമയമാണിതെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. കഞ്ചാവി ഉപയോഗവുമായി ബന്ധപ്പെട്ട് ശിക്ഷയില്‍ ഇളവ് നല്‍കുന്ന ബൈഡന്റെ രണ്ടാമത്തെ പ്രസ്താവനയാണിത്.

Latest Stories

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!