ബ്രസീലിലെ എക്‌സ് ഓഫീസ് അടച്ചുപൂട്ടുന്നു; സെന്‍സര്‍ഷിപ്പിനെതിരായ പ്രതിഷേധമെന്ന് വിശദീകരണം

ബ്രസീലിലെ എക്‌സ് ഓഫീസ് അടച്ചുപൂട്ടുന്നു. സെന്‍സര്‍ഷിപ്പ്, സ്വകാര്യത വിഷയങ്ങളുമായി ബന്ധപ്പെട്ട് ബ്രസീല്‍ സര്‍ക്കാരുമായി തുടരുന്ന നിയമ പോരാട്ടത്തിനിടെയിലാണ് എലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് ബ്രസീലിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി മസ്‌ക് അറിയിച്ചത്. എക്‌സിലൂടെ തന്നെയാണ് മസ്‌ക് ഈ പ്രഖ്യാപനം നടത്തിയത്.

ബ്രസീലിലെ സെന്‍സര്‍ഷിപ്പിനെതിരായ പ്രതിഷേധം എന്ന നിലയ്ക്കാണ് എക്‌സ് ബ്രിട്ടനിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നാണ് മസ്‌കിന്‍റെ വിശദീകരണം. ബ്രസീല്‍ സുപ്രീംകോടതി ജഡ്ജി അലസ്‌കാഡ്രേ ഡി മോറേസിന് സ്വകാര്യ വിവരങ്ങള്‍ എക്‌സ് കൈമാറണമെന്ന നിര്‍ദേശവും ഇതിന് കാരണമായതായി മസ്‌ക് പറയുന്നു.

‘ബ്രസീലിലെ എക്‌സ് ഓഫീസ് പൂട്ടുന്നത് വലിയ വിഷമമുണ്ടാക്കുന്ന തീരുമാനമാണ്. എന്നാല്‍ ലസ്‌കാഡ്രേ ഡി മോറേസിന്‍റെ നിഗൂഢ സെന്‍സര്‍ഷിപ്പിനും സ്വകാര്യ വിവരങ്ങള്‍ കൈമാറണമെന്ന ആവശ്യത്തിനും മുന്നില്‍ ഇതല്ലാതെ മറ്റ് വഴികളില്ല’ എന്നും മസ്‌ക് ട്വീറ്റ് ചെയ്തു.

ബ്രസീലിലെ എല്ലാ ജോലിക്കാരെയും അടിയന്തരമായി പിന്‍വലിക്കുന്നതായി ശനിയാഴ്‌ചയാണ് എക്‌സ് അറിയിച്ചത്. എക്‌സിന്‍റെ അഭിഭാഷകരെ അറസ്റ്റ് ചെയ്യുമെന്ന് അലസ്‌കാഡ്രേ ഡി മോറേസ് ഭീഷണിപ്പെടുത്തിയതായി എക്‌സ് ആരോപിച്ചു. നിയമവ്യവസ്ഥയെ മാനിക്കുന്നതിന് പകരം ബ്രസീലിലെ ഞങ്ങളുടെ ജീവനക്കാരെ ഭീഷണിപ്പെടുത്താനാണ് മൊറേസ് ശ്രമിച്ചത് എന്ന് എക്‌സ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. മോറേസ് നീതിക്ക് നാണക്കേടാണ് എന്ന് മസ്‌ക് ആഞ്ഞടിക്കുകയും ചെയ്തു.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് എക്‌സിനും എലോണ്‍ മസ്‌കിനുമെതിരെ മോറേസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന കാരണം പറഞ്ഞ് ബ്രസീല്‍ മുന്‍ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയെ പിന്തുണയ്ക്കുന്നവര്‍ അടക്കമുള്ളവരുടെ എക്‌സ് അക്കൗണ്ടുകള്‍ സസ്‌പെന്‍സ് ചെയ്യാന്‍ മോറേസ് നേരത്തെ ഉത്തരവിട്ടിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ