അഫ്ഗാൻ-പാക് അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. 20 താലിബാനികൾ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാൻ അവകാശവാദം ഉന്നയിച്ചു. അഫ്ഗാൻ പ്രകോപനം ഉണ്ടാക്കിയെന്നും തിരിച്ചടിച്ചെന്നുമാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. അതേസമയം ശക്തമായി തിരിച്ചടിച്ചെന്ന് താലിബാനും അവകാശപ്പെട്ടു.
12 സാധാരണക്കാർ പാക് ആക്രമണത്തിൽ മരിച്ചെന്നാണ് താലിബാൻ അവകാശപ്പെടുന്നത്. നിരവധി പാക് സൈനികരെ വധിച്ചെന്നും സൈനിക പോസ്റ്റുകൾ തകർത്തെന്നും താലിബാൻ പ്രതികരിച്ചു. ഏത് പാക് വെല്ലുവിളിയും നേരിടാൻ സജ്ജരായി സൈനികർ അതിർത്തിയിൽ നിലയുറപ്പിച്ചെന്നും താലിബാൻ അറിയിച്ചു.
നാല് ദിവസത്തിന് ശേഷം ഒരിക്കല്‍ കൂടി അഫ്ഗാൻ-പാക് അതിർത്തിയിൽ ഏറ്റുമുട്ടൽ ഉണ്ടായിരിക്കുകയാണ്. നാല് ദിവസം മുമ്പ് ഉണ്ടായ ഏറ്റുമുട്ടലില്‍ ഇതുപക്ഷത്തുമായി നൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. സൈനിക പോസ്റ്റുകൾക്കുനേരെ ഇരുട്ടിന്റെ മറവിൽ അഫ്ഗാൻ സൈന്യം നടത്തിയ ആക്രമണത്തിൽ പാകിസ്താന് ഉണ്ടായത് കനത്ത നാശമാണ്.