പാക്-അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം; ആറ് പാക് സൈനികർ കൊല്ലപ്പെട്ടെന്ന് താലിബാൻ

പാക്-അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം. ഏറ്റുമുട്ടലിൽ ആറ് പാകിസ്താനി സൈനികരെ വധിച്ചതായി താലിബാൻ സൈന്യം അവകാശപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് ഖോസ്ത് പ്രവിശ്യയിലെ താനി ജില്ലയിലെ അതിർത്തിപ്രദേശത്ത് ഇരുസൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

ഇരു വിഭാഗവും പരസ്പരം രൂക്ഷമായ വെടിവെപ്പും ഷെല്ലിങ്ങും നടത്തി. ഏറ്റുമുട്ടലിൽ ആറ് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടെന്നാണ് അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന്റെ അവകാശവാദം.

സംഘർഷത്തിൽ നിരവധി പാക് സൈനികർക്ക് പരിക്കേറ്റതായും താലിബാൻ പറയുന്നു. അതിർത്തിയിലെ ഒരു പാക് സൈനികപോസ്റ്റ് പിടിച്ചെടുത്തതായും താലിബാൻ അവകാശപ്പെട്ടു. ഒരിടവേളയ്ക്ക് ശേഷമാണ് പാകിസ്താനും അഫ്ഗാനിസ്താനും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുന്നത്.

Latest Stories

ഇതിനേക്കാൾ നുണകൾ നിറച്ച മറ്റൊരു പ്രോഗ്രസ് റിപ്പോർട്ടില്ല; എഴുതി വച്ചിരിക്കുന്നത് പച്ചക്കള്ളം : വി. ഡി. സതീശൻ

ഇടതുപക്ഷത്തെ സഹായിക്കാനാണ് മോദി ശബരിമല ക്ഷേത്രത്തെ മറന്നുപോയത്; തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മറുവശത്ത് ബിജെപി-എൽഡിഎഫ് പങ്കാളിത്തസഖ്യം: രാഹുൽ ഗാന്ധി

യുഎസ്-ഇസ്രായേൽ ആക്രമണം; ഐആർജിസി ഇന്റലിജൻസ് മേധാവി മാജിദ് ഖദേമി കൊല്ലപ്പെട്ടു

അഡ്വ. എം. ലിജുവിൻ്റെ “വിഷൻ കായംകുളം 2050”; സമഗ്ര വികസനത്തിനുള്ള ദിശയും ഉത്തരവാദിത്വവും

പ്രകടന പത്രിക തിരുത്തി എൽഡിഎഫ്; തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഖണ്ഡ‍ികകൾ

എറണാകുളം ജില്ലയിൽ ആറു സീറ്റിൽ വിജയപ്രതീക്ഷ; കേരളത്തിൽ എൻഡിഎ തൊട്ടുകൂടാത്തവരല്ല: സാബു ജേക്കബ്

സ്ത്രീവിരുദ്ധ പരാമർശം: സി. പി. മാത്യൂവിനെതിരെ പരാതി നല്‍കി സിപിഐഎം വനിതാ നേതാവ്

900 വാഗ്ദാനങ്ങളിൽ 97% നടപ്പാക്കി, 5 ലക്ഷം വീടുകൾ ; എൽഡിഎഫ് സർക്കാരിന്റെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി

ഇറാന്‍ സംഘര്‍ഷം: ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ

അമേരിക്കയുടെ വിമാനവും ഹെലികോപ്റ്ററുകളും വെടിവെച്ചിട്ടു, അഞ്ച് സൈനികരെയും വധിച്ചെന്ന് ഇറാൻ