ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തീരത്ത്; അനുമതി നല്‍കിയത് ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച്

സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്നിതിന് ഇടയില്‍ ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തീരത്തെത്തി. ചൈനയുടെ യുവാന്‍ വാങ്-5 എന്ന ചാരക്കപ്പലാണ് ഹംബന്‍തോട്ട തുറമുത്ത് നങ്കൂരമിട്ടിരിക്കുന്നത്. ഉപഗ്രഹങ്ങളും ഭൂഖണ്ഡാന്തര മിസൈലുകളും നിരീക്ഷിക്കാന്‍ കഴിവുള്ള ചൈനീസ് കപ്പലാണ് ഇന്ന് രാവിലെ ശ്രീലങ്കന്‍ തുറമുഖത്തെത്തിയത്.

ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ചാണ് ചൈനീസ് കപ്പലിന് ശ്രീലങ്ക അനുമതി നല്‍കിയത്. എന്നാല്‍ ശ്രീലങ്കയുടെ ചോദ്യത്തിന് ഇന്ത്യ തൃപ്തികരമായ മറുപടി നല്‍കിയില്ലെന്നും അതിനാലാണ് കപ്പലിന് അനുമതി നല്‍കാനുള്ള നടപടികളുമായി മുന്നോട്ട് പോയതെന്നുമാണ് ശ്രീലങ്കയിലെ അധികൃതര്‍ വിശദീകരിക്കുന്നത്.

ചൈനീസ് കമ്പനിയുടെ നിയന്ത്രണത്തിലുള്ളതാണ് ഹംബന്‍തോട്ട തുറമുഖം. ഇവിടെ ഈ മാസം 22 വരെ കപ്പല്‍ നങ്കൂരമിടാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ശ്രീലങ്കന്‍ തുറമുഖത്ത് യുവാന്‍ വാങ് -5ന് അനുമതി നല്‍കുന്നതില്‍ അമേരിക്കയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ സാന്നിധ്യം വര്‍ദ്ധിക്കുന്നതില്‍ നിരവധി തവണ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയിരുന്നു. സുരക്ഷാ-സാമ്പത്തിക താത്പര്യങ്ങള്‍ പരിഗണിച്ച് കപ്പലിന്റെ നീക്കം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ