യു.എസിൽ ടിക് ടോക്കിനും വീചാറ്റിനും ഞായറാഴ്ച മുതൽ നിരോധനം

ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ചൈനീസ് ഉടമസ്ഥതയിലുള്ള ജനപ്രിയ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ ഡൗൺലോഡും  മെസേജിംഗ്, പേയ്മെന്റ് ആപ്പ് വീചാറ്റിന്റെ ഉപയോഗവും നിരോധിക്കുന്നതായി അമേരിക്ക വെള്ളിയാഴ്ച ഉത്തരവിട്ടു.

യു.എസ്-ചൈന പിരിമുറുക്കങ്ങളും, അമേരിക്കൻ നിക്ഷേപകർക്ക് ടിക് ടോക്കിന്റെ വിൽപ്പന ഇടപാട് ചെയ്യാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കുമിടയിലാണ് ആപ്പുകളുടെ നിരോധനം ഞായറാഴ്ച നടപ്പിലാവുക.

“യു.എസിന്റെ ദേശീയ സുരക്ഷ, വിദേശനയം,  സമ്പദ്‌വ്യവസ്ഥ എന്നിവയെ ഭീഷണിപ്പെടുത്തുന്നതിന് ചൈനയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഈ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി,” യു.എസ് വാണിജ്യ സെക്രട്ടറി വിൽബർ റോസ് പ്രസ്താവനയിൽ പറഞ്ഞു.

യു‌.എസിൽ‌ ഞായറാഴ്ച മുതൽ‌ വീചാറ്റ് പൂർണമായി നിരോധിക്കുമെങ്കിലും, നിലവിലുള്ള ടിക്ക് ടോക്ക് ഉപയോക്താവിന് നവംബർ 12 വരെ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് തുടരാൻ‌ കഴിയും – തുടർന്ന്‌ ആപ്പിന്റെ യു‌എസ് പ്രവർ‌ത്തനങ്ങൾ‌ക്ക് പൂർണമായ നിരോധനം നേരിടേണ്ടിവരും.

ടിക് ടോക്കുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷാ ആശങ്കകൾ ഇതിനു മുമ്പ് പരിഹരിക്കുകയാണെങ്കിൽ ഉത്തരവ് പിൻവലിച്ചേക്കുമെന്നും വാണിജ്യ വകുപ്പ് അറിയിച്ചു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ