ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ ചൈനയ്ക്ക് വലിയ പ്രശ്‌നങ്ങൾ നേരിടേണ്ടി വരും; മുന്നറിയിപ്പ് നൽകി ട്രംപ്

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ ചൈനയ്ക്ക് വലിയ പ്രശ്‌നങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാനും യുഎസും തമ്മിലുള്ള വെടിനിർത്തലിനിടെ ചൈന ഇറാനിലേക്ക് ആയുധങ്ങൾ കയറ്റി അയക്കാൻ തയ്യാറെടുക്കുന്നു എന്ന യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ സംബന്ധിച്ച ചോദ്യത്തിനാണ് ട്രംപിന്റെ പ്രതികരണം.

മയാമിയിലേക്ക് വൈറ്റ് ഹൗസിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ചൈന അങ്ങനെ ചെയ്താൽ, ചൈനയ്ക്ക് വലിയ പ്രശ്‌നങ്ങൾ ഉണ്ടാകും എന്ന് ട്രംപ് പറഞ്ഞു.

വരും ആഴ്ചകൾക്കുള്ളിൽ ഇറാന് പുതിയ ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ ലഭിച്ചേക്കാമെന്ന യുഎസ് ഇന്റലിജൻസ് വിലയിരുത്തലുകളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. മൂന്നാം രാജ്യങ്ങളെ ഉപയോഗിച്ചാണ് ചൈന ഇറാനിലേക്ക് ആയുധങ്ങൾ കയറ്റി അയക്കാൻ ശ്രമിക്കുന്നതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ യുഎസിലെ ചൈനീസ് എംബസി ഈ റിപ്പോർട്ട് തള്ളി.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ