കുട്ടികൾ സുരക്ഷിതരായി വളരണം; യൂട്യൂബിന് വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ

ടിക് ടോക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ഫെയ്സ്ബുക്ക്, ട്വിറ്റർ എന്നിവയ്ക്കു പുറമെ യൂട്യൂബിന് വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ. കൗമാരക്കാർക്കിടയിലാണ് യൂട്യൂബിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾക്കിടയിൽ ഓൺലൈൻ സുരക്ഷ ഉറപ്പാകുന്നതിന്റെ ഭാഗമായാണ് ഈ വിലക്ക്. ഡിസംബറിൽ വിലക്ക് നിലവിൽ വരും.

കുട്ടികളെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങൾ യൂട്യൂബിലുണ്ടെന്നും ഇവ അപകടങ്ങൾ സൃഷ്ടിക്കുമെന്നും കണ്ടെത്തിയതിന്റെ ഭാഗമായാണ് യൂട്യൂബിന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. പതിനാറ് വയസ്സിൽ താഴെയുള്ളവർക്ക് യൂട്യൂബിൽ വിഡിയോകൾ കാണാനാകും എന്നാൽ മറ്റുള്ളവർക്ക് ശിപാർശ ചെയ്യാനോ, വിഡിയോകൾ പോസ്റ്റ് ചെയ്യാനോ, കമന്റ് ഇടാനോ സാധിക്കില്ല.

അതേസമയം മാതാപിതാക്കൾക്ക് കുട്ടികളെ വീഡിയോ കാണിക്കുന്നതിൽ നിലവിൽ പരിമിതികളൊന്നുമില്ല. ഡിജിറ്റൽ യുഗത്തിൽ കുട്ടികളുടെ മനസികാരോഗ്യത്തിനാണ് മുൻഗണന നൽകുന്നതെന്നും, ഓൺലൈൻ തട്ടിപ്പുകൾ, സൈബർ ബുള്ളിയിങ്, അമിത സ്ക്രീൻ ടൈം എന്നിവ കുട്ടികളുടെ സ്വഭാവത്തെ പോലും ബാധിക്കുമെന്നുമുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് പറഞ്ഞു.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ