വെടിനിർത്തൽ കരാർ അധിക നാൾ നീണ്ടുനിൽക്കില്ല: ഡൊണാൾഡ് ട്രംപ്

അധിക നാൾ ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീണ്ടുനിൽക്കില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് നിർദേശിച്ച സമാധാനകരാറിൽ ഇറാന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം ‘വിഡ്ഢിത്തം’ ആണെന്നും ട്രംപ് പ്രതികരിച്ചു.

ഇറാന്റെ പ്രതികരണത്തിന് എതിരെ കടുത്ത വിമർശനം ഉന്നയിച്ച ട്രംപ് അവർ തങ്ങൾക്ക് അയച്ച ‘മാലിന്യകഷ്ണം’ വായിച്ചതിന് പിന്നാലെ വെടിനിർത്തൽ കരാർ വളരെ ദുർബലമാണ് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. താൻ അവരുടെ പ്രതികരണം മുഴുവൻ വായിച്ചിട്ടില്ലെന്നും വെടിനിർത്തൽ കരാർ ഇപ്പോൾ ജീവൻരക്ഷാ പിന്തുണയിലാണെന്നും ട്രംപ് തുറന്നടിച്ചു.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ലക്ഷ്യമിട്ട് അമേരിക്ക മുന്നോട്ടുവച്ച നിർദേശത്തിന് പിന്നാലെ ഞായറാഴ്ചയാണ് ഇറാൻ പ്രതികരിച്ചത്. ഹിസ്ബുള്ളയ്ക്ക് എതിരെ അമേരിക്കൻ സഖ്യകക്ഷിയായ ഇസ്രയേൽ ലബനനിൽ നടത്തുന്ന ആക്രമണങ്ങൾ ഉൾപ്പെടെ അവസാനിപ്പിക്കണമെന്ന് ഇതിൽ ആവശ്യപ്പെട്ടിരുന്നു.

ഇതിന് പുറമേ യുദ്ധക്കെടുതിക്ക് നഷ്ടപരിഹാരം, ഹോർമൂസ് കടലിടുക്കിലെ പരമാധികാരം വ്യക്തമാക്കി കൊണ്ട് തന്നെ യുഎസിന്റെ നാവിക ഉപരോധം അവസാനിപ്പിക്കണം, ഇനി ഒരുതരത്തിലുള്ള ആക്രമണവും ഉണ്ടാകാൻ പാടില്ല, ഇറാൻ എണ്ണ വിൽപനയ്ക്ക് മേലുള്ള എല്ലാ ഉപരോധനങ്ങളും നിരോധനവും അവസാനിപ്പിക്കണം എന്നിവയായിരുന്നു ഇറാൻ മുന്നോട്ടുവച്ച ആവശ്യങ്ങളിൽ പ്രധാനപ്പെട്ടവ.

Latest Stories

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നീക്കം; പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും, മോദിയുടെ ആഹ്വാനം നടപ്പിലാക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ

ഇഷാൻ സെഞ്ചുറി നേടിയ ദിവസം ഞാൻ എന്റെ മനസ്സിൽ പറഞ്ഞു ‘സഞ്ജു, നീ ഇത് അവന് വിട്ടുകൊടുക്കൂ, അവൻ ഇത് അർഹിക്കുന്നു’: സഞ്ജു സാംസൺ

സബ്സ്റ്റേഷനിൽ അറ്റകുറ്റ പണികൾക്ക് സമയമെടുക്കും; 4 ജില്ലകളിൽ ഭാഗികമായി വൈദ്യതി മുടങ്ങും, മുന്നറിയിപ്പ് നൽകി കെഎസ്ഇബി

“ബംഗാൾ കത്തുമ്പോൾ: അഴിമതി, വർഗീയ രാഷ്ട്രീയം, ജനാധിപത്യത്തിന്റെ വിചാരണ”

'ചോദ്യ പേപ്പർ ചോർച്ച സംഘടിത അഴിമതി, നരേന്ദ്ര മോദിയുടെ അമൃതകാലം വിഷകാലമായി'; നീറ്റ് യുജി പരീക്ഷ റദ്ധാക്കിയതിൽ വിമർശനവുമായി രാഹുൽ ഗാന്ധി

സ്‌ക്രീനിൽ അവതരിപ്പിക്കുന്ന വേഷത്തെക്കാളും വലിയ ഉത്തരവാദിത്തമാണ് ജനം വിജയ്‌യെ ഏൽപ്പിച്ചത് : മലേഷ്യൻ പ്രധാനമന്ത്രി

'കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമാണെന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കണം'; ജി സുധാകരൻ

ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും രൂപപ്പെട്ടു; അടുത്ത 5 ദിവസങ്ങളിൽ കേരളത്തിൽ മഴ കനക്കും

മദ്യവിൽപ്പനശാലകൾക്ക് പൂട്ട് ഏർപ്പെടുത്തിയ വിജയ് സർക്കാരിന്റെ തീരുമാനത്തിന് വിസിലടിച്ച് വിശാൽ; തമിഴ് കുടുംബങ്ങളുടെ ആവശ്യമാണ് വിജയ് നിറവേറ്റിയതെന്ന് കമൽ ഹാസൻ

'ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി, മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം'; കെ മുരളീധരൻ