പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്നു, കോവിഷീല്‍ഡ് പിന്‍വലിച്ചു; ഉത്പാദനവും വിതരണവും അവസാനിപ്പിച്ചതായി ആസ്ട്രാസെനേക

പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്നുവെന്ന പരാതികള്‍ക്ക് പിന്നാലെ കോവിഡ് വാക്‌സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനേക. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി കോവിഷീല്‍ഡിന്റെ ഉത്പാദനവും വിതരണവും പൂര്‍ണമായും അവസാനിപ്പിച്ചിരിക്കുന്നതായി അറിയിച്ചിട്ടുണ്ട്.

ആസ്ട്രാസെനേകയും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും സംയുക്തമായി വികസിപ്പിച്ചതാണ് കോവിഷീല്‍ഡ്. ഇന്ത്യയില്‍ പൂനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നത്. 175 കോടി ഡോസ് വാക്‌സിന്‍ രാജ്യത്ത് ഉപയോഗിച്ചു. അതേസമയം യുകെയില്‍ നിന്നാണ് വാക്‌സിനെതിരെ ആദ്യം പരാതിയെത്തിയത്.

വാക്‌സിന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന പരാതിയ്ക്ക് പിന്നാലെ കമ്പനി യുകെ കോടതിയില്‍ വാക്‌സിന് പാര്‍ശ്വഫലങ്ങളുള്ളതായി സമ്മതിച്ചു. എന്നാല്‍ പാര്‍ശ്വഫലങ്ങളില്‍ ആശങ്കപ്പെടേണ്ടെന്ന വാദമാണ് കമ്പനി മുന്നോട്ട് വയ്ക്കുന്നത്. വിപണിയില്‍ ധാരാളം വാക്‌സിനുകള്‍ ഉള്ളതിനാല്‍ വില്‍പ്പന കുറഞ്ഞുപോയി. അതിനാല്‍ പിന്‍വലിക്കുന്നുവെന്നാണ് കമ്പനി അറിയിക്കുന്നത്.

യൂറോപ്യന്‍ യൂണിയനിലെ മാര്‍ക്കറ്റിംഗ് അംഗീകാരം കമ്പനി സ്വമേധയാ പിന്‍വലിച്ചു. പാര്‍ശ്വഫലങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ടെന്ന് കമ്പനി ആവര്‍ത്തിക്കുമ്പോഴും രക്തം കട്ട പിടിക്കുന്ന, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസിന് സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി കോടതിയില്‍ വ്യക്തമാക്കിയത്.

Latest Stories

'18 വയസ് മുതൽ പ്രണയിക്കണം, 25 വയസിന് മുൻപ് വിവാഹം കഴിക്കണം, വിദേശത്തേക്കുള്ള ഓട്ടം അപകടകരം'; സമുദായത്തിൽ അംഗസംഖ്യ കുറയുന്നുവെന്ന് പാംപ്ലാനി

IND vs ENG: : ബുംറ, സിറാജ് എന്നിവരുടെ പരിക്ക്, നിർണായ അപ്ഡേറ്റുമായി മോണി മോർക്കൽ

ലോകത്തിലെ ഏറ്റവും വിലയേറിയ മരം; വില സ്വർണ്ണത്തേക്കാളും വെള്ളിയേക്കാളും കൂടുതൽ

പ്രശാന്ത് നീൽ ചിത്രത്തിൽ ടൊവിനോക്കൊപ്പം ആ മലയാളി താരവും, സിനിമയെ കുറിച്ച് വെളിപ്പെടുത്തി പൃഥ്വിരാജ്

IND vs ENG: “100 ടെസ്റ്റ് മത്സരങ്ങൾ കളിച്ചതുപോലെ അവനെ കൈകാര്യം ചെയ്യണം”; ഇന്ത്യൻ ടീം മാനേജ്മെന്റിനോട് മുൻ താരം

IND vs ENG: സച്ചിന്റെ ലോക റെക്കോർഡ് തകർക്കാൻ ജോ റൂട്ടിനെ പിന്തുണച്ച് റിക്കി പോണ്ടിംഗ്

മിഥുന്റെ മരണത്തിൽ കടുത്ത നടപടിയുമായി സർക്കാർ; സിപിഎം നിയന്ത്രണത്തിലുള്ള സ്കൂൾ മാനേജ്മെന്റിനെ പിരിച്ചുവിട്ട് ഭരണം ഏറ്റെടുത്തു

പണം നല്‍കിയാല്‍ കണ്ണൂര്‍ ജയിലില്‍ കഞ്ചാവും ലഹരി വസ്തുക്കളും സുലഭം, മൊബൈല്‍ ഉപയോഗിക്കാനും സൗകര്യം; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുപുള്ളികള്‍ക്ക് എല്ലാ സൗകര്യവുമെന്ന് ഗോവിന്ദച്ചാമി

നിർമാതാക്കളുടെ സംഘടന തിരഞ്ഞെടുപ്പ്; പ്രതിഷേധസൂചകമായി പർദ ധരിച്ച് പത്രിക സമർപ്പിക്കാനെത്തി സാന്ദ്ര തോമസ്

മലയാളത്തിൽ കൂടുതൽ സിനിമകൾ ചെയ്യാതിരുന്നതിന്റെ കാരണമിത്; 'കാന്താര' പോലുള്ള ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞത് ക്രെഡിറ്റ്: മനസുതുറന്ന് ജയറാം