തൊഴിലുടമയുടെ കുഞ്ഞ് മരിച്ച കേസ്; ഇന്ത്യൻ വനിത ഷഹ്സാദി ഖാന്റെ വധശിക്ഷ നടപ്പാക്കി യുഎഇ

തൊഴിലുടമയുടെ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസിൽ ഇന്ത്യൻ വനിതയുടെ വധശിക്ഷ നടപ്പാക്കി യുഎഇ. കേസിൽ തടവിൽ കഴിയുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്റെ (33) വധശിക്ഷയാണ് യുഎഇ നടപ്പാക്കിയത്. ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച്‌ച ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.

ജയിലിൽ കഴിയുന്ന മകളുടെ അവസ്ഥ അറിയാൻ ഷഹ്‌സാദിയുടെ പിതാവ് കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വധശിക്ഷ വിവരം ലഭിച്ചത്. ഫെബ്രുവരി 15നാണ് യുഎഇ വധശിക്ഷ നടപ്പാക്കിയതെന്ന് മന്ത്രാലയം കോടതിയിൽ അറിയിച്ചു. അതേസമയം ഫെബ്രുവരി 28നാണ് വധശിക്ഷ നടപ്പാക്കിയ വിവരം സ്ഥിരീകരിച്ചുള്ള ഔദ്യോഗിക സന്ദേശം യുഎഇയിലെ ഇന്ത്യൻ എംബസിയിൽ ലഭിച്ചതെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ അറിയിച്ചു. മാർച്ച് 5നു മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ചേതൻ ശർമ പറഞ്ഞു.

ഇന്ത്യൻ ദമ്പതികളുടെ കുട്ടി മരിച്ചതിനെ തുടർന്ന് മാതാപിതാക്കൾ നൽകിയ കേസിലാണ് വീട്ടുജോലിക്കാരിയായിരുന്ന ഷഹ്‌സാദിക്ക് അബുദാബി കോടതി വധശിക്ഷ വിധിച്ചത്. ഉത്തർപ്രദേശ് മതാവുന്ദ് ഗൊയ്റ മുഗളായി ബാന്ദ സ്വദേശിയായ ഷെഹ്‌സാദി 2021ലാണ് അബുദാബിയിലെത്തിയത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഉസൈർ വഴിയായിരുന്നു ഷെഹ്‌സാദി അബുദാബിയിലെത്തിയത്. ഷഹ്സാദിയെ ഉസൈർ അബുദാബിയിലെ തൻ്റെ ബന്ധുക്കളായ ഫൈസ്-നദിയ ദമ്പതികൾക്ക് കൈമാറുകയായിരുന്നു.

ഈ സമയത്താണ് ദമ്പതികളുടെ കുട്ടി മരിക്കുന്നത്. ഇതിന് കാരണം ഷഹ്‌സാദിയയാണെന്നായിരുന്നു ദമ്പതികളുടെ ആരോപണം. എന്നാൽ ചികിത്സ കിട്ടാത്തതിനെത്തുടർന്നാണ് കുഞ്ഞ് മരിച്ചതെന്ന് ഷഹ്‌സാദിയും പിതാവും ആരോപിച്ചു. പിന്നാലെ ഇവർ മാതാവുന്ദി പൊലീസ് ‌സ്റ്റേഷനിൽ 2024 ജൂലൈ 15ന് പരാതി നകിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. 2023ലാണ് അബുദാബി കോടതി ഷഹ്‌സാദിക്ക് വധശിക്ഷ വിധിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ