കാനഡയിൽ ലാപു ലാപു ഫെസ്റ്റിവലിൽ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

കാനഡയിലെ വാൻകൂവർ നഗരത്തിൽ ഒരു തെരുവ് ഉത്സവത്തിനിടെ ഡ്രൈവർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി ഒമ്പത് പേര് മരണപ്പെട്ടതായി റിപ്പോർട്ട്. പ്രാദേശിക സമയം രാത്രി 8 മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. നഗരത്തിലെ ഫ്രേസർ പരിസരത്ത് സൺസെറ്റ് ലാപു ലാപു ദിനം ആഘോഷിക്കാൻ ഫിലിപ്പിനോ സമൂഹത്തിലെ അംഗങ്ങൾ വൻതോതിൽ ഒത്തുകൂടിയ സമയത്താണ് സംഭവം. ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി പോലീസ്.

“ഇന്ന് രാത്രി 8 മണിക്ക് ശേഷം E. 41st അവന്യൂവിലും ഫ്രേസറിലും നടന്ന ഉത്സവത്തിനിടെ ഒരു ഡ്രൈവർ ജനക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റിയതിനെ തുടർന്ന് നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡ്രൈവർ കസ്റ്റഡിയിലാണ്. അന്വേഷണം പുരോഗമിക്കുമ്പോൾ ഞങ്ങൾ കൂടുതൽ വിവരങ്ങൾ നൽകും.” വാൻകൂവർ പോലീസ് പ്രസ്താവനയിൽ പറയുന്നു. പിന്നീട്, സംഭവത്തിൽ കുറഞ്ഞത് ഒമ്പത് പേരെങ്കിലും മരിച്ചതായി പോലീസ് അറിയിച്ചു.

ഉത്സവത്തിനിടയിലൂടെ ഒരു കറുത്ത എസ്‌യുവി അതിവേഗത്തിൽ പാഞ്ഞുവന്ന് ജനക്കൂട്ടത്തിനിടയിലൂടെ പാഞ്ഞുകയറുകയും നിരവധി ആളുകളെ ഇടിച്ചുതെറിപ്പിച്ചതായി ദൃക്‌സാക്ഷികൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. കാറിന്റെ ഡ്രൈവർ ഒരു ഏഷ്യൻ യുവാവാണെന്നും മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും അവർ പറഞ്ഞു. കാർ ആക്രമണത്തിന് ശേഷം തെരുവിൽ മൃതദേഹങ്ങൾ കിടക്കുന്നത് കാണിക്കുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ