സ്വന്തം വിമാനം 'ഓട്ടോ പൈലറ്റ് മോഡി'ലിട്ട് പതിനഞ്ചുകാരിയുമൊത്ത് ലൈംഗിക ബന്ധം; വ്യവസായിക്ക് അഞ്ച് വര്‍ഷം തടവ്

സ്വന്തം വിമാനം പറത്തവെ പതിനഞ്ചുകാരിയുമൊത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് അമേരിക്കന്‍ വ്യവസായിക്ക് അഞ്ച് വര്‍ഷം തടവ്. ന്യൂജെഴ്‌സി സ്വദേശിയായ സ്റ്റീഫന്‍ ബ്രാഡ്‌ലി മെല്ലിനാണ് അസാധാരണ കുററത്തിന് കോടതി ശിക്ഷ നല്‍കിയത്.

അന്തര്‍സംസ്ഥാന യാത്രയ്ക്കിടെ നിയമവിരുദ്ധമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിനും കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സ്വീകരിച്ചതിനുമാണ് ശിക്ഷ. 53 കാരനായ മെല്‍ മൂന്ന് കുട്ടികളുടെ അച്ഛനാണ്. ബ്രോക്കറേജ് ബിസിനസ് നടത്തുന്ന ഇയാള്‍ക്കെതിരെ കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്. ഡിപ്രഷനുള്ള മരുന്ന് കഴിക്കുന്ന എളിമയുള്ള മനുഷ്യനാണ് തങ്ങളുടെ കക്ഷിയെന്ന് മെല്ലിന്റെ അഭിഭാഷകര്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല.

നേരത്തെയും ഇയാള്‍ക്കെതിരെ സമാനകുറ്റം ചുമത്തപ്പെട്ടിട്ടുണ്ട്.അമേരിക്കയില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ചികിത്സ വേണ്ട കുട്ടികളെ വിമാനത്തില്‍ പറത്തി യാത്രസൗകര്യമൊരുക്കുന്ന “എയര്‍ ലൈഫ് ലൈന്‍ “എന്ന പേരില്‍ ചാരിറ്റി പ്രവര്‍ത്തനവും മെല്‍ നടത്തുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ