ബജറ്റ് പാസായില്ല; യുഎസ് സർക്കാർ ഭാഗിക ഷട്ട് ഡൗണിലേക്ക്

യുഎസ് സർക്കാർ ഭാഗിക ഷട്ട് ഡൗണിലേക്ക്. 2026-ലെ ബജറ്റിന് യുഎസ് കോൺഗ്രസ് അംഗീകാരം നൽകാതിരുന്നതിന് പിന്നാലെയാണ് സർക്കാർ ഭാഗിക ഷട്ട് ഡൗണിലേക്ക് പോകുന്നത്. അതേസമയം, ഷട്ട് ഡൗൺ അധികം നീണ്ടുപോകാനിടയില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്.

ബജറ്റിന് അംഗീകാരം നൽകാനുള്ള സമയപരിധി ജനുവരി 30 അർധരാത്രി അവസാനിച്ചു. പിന്നാലെയാണ് ഭാഗിക ഷട്ട് ഡൗണിലേക്ക് യുഎസ് സർക്കാർ കടന്നത്. ഇതോടെ അവശ്യവിഭാഗത്തിൽ ഉൾപ്പെടാത്ത നിരവധി സർക്കാർ സേവനങ്ങളുടെ പ്രവർത്തനങ്ങൾ തത്കാലത്തേക്ക് നിർത്തിവെച്ചിട്ടുണ്ട്.

വിഷയത്തിൽ അടുത്തയാഴ്‌ച ആദ്യംതന്നെ ജനപ്രതിനിധിസഭ ഇടപെടുമെന്നാണ് വിവരം. 11 ആഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് യുഎസ് ഷട്ട് ഡൗണിലേക്ക് പോകുന്നതെന്നതും ശ്രദ്ധേയമാണ്. ഇതിന് തൊട്ടുമുൻപത്തെ ഷട്ട്ഡൗൺ 43 ദിവസത്തോളം നീണ്ടുനിന്നിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെതന്നെ ഏറ്റവും ദീർഘമായ ഷട്ട്ഡൗൺ ആയിരുന്നു അന്നത്തേത്.

Latest Stories

'കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്‍റെ അമരക്കാരിൽ പ്രധാനി'; വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു

മുട്ടിൽ മരം മുറി കേസ്; പ്രതികള്‍ക്ക് തിരിച്ചടി, ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി വയനാട് ജില്ലാ കോടതി ശരിവച്ചു

'തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ മൂഡില്ല, എന്താണ് വേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ'; എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്നത് ശരിയല്ലെന്ന് കെ മുരളീധരൻ

പ്രോബ്ലം സോൾവ്ഡ്...! ശശി തരൂരിനെ തിരുവനന്തപുരത്തെ ഫ്ലാറ്റിലെത്തിക്കണ്ട് പ്രതിപക്ഷ നേതാവ്, നിയമസഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെ കുറിച്ച് ചർച്ച നടത്തി

'റോയ് വെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്ത്, അഞ്ചാംവാരിയെല്ലിലൂടെ വെടിയുണ്ട ഹൃദയത്തിലേക്ക് തുളച്ചുകയറി'; സി ജെ റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'സർക്കാരിനിപ്പോൾ ഇ ശ്രീധരനെ പിടിക്കുന്നില്ല, നല്ല പദ്ധതിയാണെങ്കിൽ ഞങ്ങൾ പിന്തുണക്കും'; വി ഡി സതീശൻ

സി ജെ റോയിയുടെ സംസ്കാരം നാളെ ബന്നാർഘട്ടയിൽ; റോയിയുടെ ആഗ്രഹമെന്ന് കുടുംബാം​ഗങ്ങൾ

മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി; സുനേത്ര പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

'എന്നെ കൊല്ലാന്‍ സാധ്യതയുണ്ട്, 16 വയസുമുതല്‍ വൈശാഖന്‍ പീഡിപ്പിക്കുകയാണ്'; എലത്തൂരിലെ യുവതിയുടെ കൊലപാതകത്തില്‍ നിർണായക സന്ദേശം കണ്ടെത്തി പൊലീസ്

സൗഹൃദത്തിനുപ്പുറമുള്ള ബന്ധം, വിയോഗം വിശ്വസിക്കാനാവുന്നില്ല'; സി ജെ റോയിയുടെ മരണത്തിൽ മോഹൻലാൽ