കലാപക്കാര്‍ തലയറക്കുന്നു; ഇന്ത്യന്‍ അതിര്‍ത്തിയില്‍ അഭയംതേടി ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍; നുഴഞ്ഞ് കയറ്റത്തിനിടെ നിരവധി പേര്‍ പിടിയില്‍; സുരക്ഷ ശക്തമാക്കി കേന്ദ്രം

ബംഗ്ലാദേശില്‍ കലാപം രൂക്ഷമായതോടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇന്ത്യയിലേക്ക് പാലായനം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഹിന്ദു-ക്രിസ്ത്യന്‍ സമുദായ അംഗങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തികളില്‍ അഭയം തേടിയിരിക്കുന്നത്. ഇങ്ങനെ പശ്ചിമ ബംഗാള്‍, ത്രിപുര, മേഘാലയ എന്നിവിടങ്ങളിലെ അതിര്‍ത്തികള്‍ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 11 ബംഗ്ലാദേശ് പൗരന്മാരെ അതിര്‍ത്തി രക്ഷാസേന പിടികൂടി. ആയിരത്തിലധികം പേര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കാത്തുകിടക്കുകയാണെന്ന് ബിഎസ്എഫ് വ്യക്തമാക്കി.

ഇവരെ ചോദ്യം ചെയ്യുകയാണെന്നും നിയമനടപടികള്‍ക്കായി സംസ്ഥാന പൊലീസിന് കൈമാറുമെന്നും സേനാ വക്താവ് അറിയിച്ചു. ലോകത്തിലെ അഞ്ചാമത്തെ ദൈര്‍ഘ്യമേറിയ കര അതിര്‍ത്തിയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ളത്. ഇരുരാജ്യങ്ങളും 4096 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നു. ബംഗ്ലാദേശിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ സ്ഥിതി നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അതിര്‍ത്തി സുരക്ഷാ സേന (ബി.എസ്.എഫ്) അഡീഷനല്‍ ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപവത്കരിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാള്‍, ത്രിപുര അതിര്‍ത്തികളില്‍നിന്ന് രണ്ടുപേരെ വീതവും മേഘാലയ അതിര്‍ത്തിയില്‍നിന്ന് ഏഴുപേരെയുമാണ് പിടികൂടിയത്. അസം, ത്രിപുര, മിസോറാം, മേഘാലയ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളാണ് ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്നത്. അയല്‍രാജ്യത്തെ സംഘര്‍ഷ സാഹചര്യവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനം അടുത്തുവരുന്നതും പരിഗണിച്ച് അതിര്‍ത്തിയില്‍ ജാഗ്രതയിലാണ്. അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ആരെയും അനുവദിക്കരുതെന്ന് കേന്ദ്രം നിര്‍ദേശം നല്‍കി.

Latest Stories

ഋതുരാജിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണം, പകരം സഞ്ജുവിന് അവസരം നൽകണം: എസ് ബന്ദ്രീനാഥ്

ഐപിഎലിൽ ജസ്പ്രീത് ബുംറ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; ആരാധകർ നിരാശയിൽ

ഓപ്പറേഷൻ പ്രോജക്ട് സീറോ; അഴിമതി ചിത്രീകരിച്ച് നൽകിയാൽ 5000 രൂപ പാരിതോഷികം

'കഷ്ടപ്പെട്ടുണ്ടാക്കിയ പണം പോകുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാകും, സിമ്പതിയ്ക്ക് വേണ്ടിയല്ല ഞാനിത് പങ്കുവച്ചത്'; അഭിരാമി സുരേഷ്

‘സിനിമയെ തകർക്കുന്ന റിവ്യൂ അനുവദിക്കില്ല'; അശ്വന്ത് കോക്കിനെതിരെ പരാതി നൽകുമെന്ന് ഫിലിം ചേംബർ

പ്രധാനമന്ത്രിയുമായി ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി വി. ഡി. സതീശൻ; മോദിക്ക് കഥകളി ശില്പം സമ്മാനിച്ചു

ബലാത്സംഗ കേസ്; എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു

'മരിക്കാനല്ല പോരാടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്, എസ്എഫ്ഐ നേതാക്കള്‍ വീണുപോയാൽ സമരം ഏറ്റെടുക്കാന്‍ ലക്ഷകണക്കിന് പ്രവര്‍ത്തകരുണ്ടാകും'; എം ശിവപ്രസാദ്

'വനിതാ പൊലീസ് സ്‌റ്റേഷനിൽ വെച്ച് മൂന്ന് മണിക്കൂറോളമാണ് അവർ എന്നെ മാനസികമായി പീഡിപ്പിച്ചത്, എസ്ഐയുടെ മുന്നിൽ വെച്ച് കടുത്ത ഭാഷയിൽ തെറിവിളിച്ചു'; അൻസിബ ഹസൻ

പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ കൂടിയേക്കും; ഇന്ധനവില വീണ്ടും വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ