കൂട്ടക്കൊലകളും രക്ത ചൊരിച്ചിലും; ഇത്തവണ ബത്‌ലഹേമിൽ ക്രിസ്തുമസ് ഇല്ല

ഇസ്രയേൽ ഹമാസ് യുദ്ധം കണക്കിലെടുത്ത് ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കി ബെത്‌ലഹേമിലെ പള്ളികൾ. യേശുക്രിസ്തുവിന്റെ ജന്മസ്ഥലം എന്നറിയപ്പെടുന്ന നഗരത്തിൽ മതപരമായ ചടങ്ങുകൾ മാത്രമേ നടത്തൂ എന്നാണ് സൂചന. ഈ വർഷം ക്രിസ്തുമസ് ആഘോഷങ്ങൾ ഉണ്ടാകില്ലെന്ന് ജറുസലേമിലെ ക്രിസ്ത്യൻ സഭാ നേതാക്കൾ നവംബർ 10 ന് അറിയിച്ചിരുന്നു.

“മാനുഷികമായ പരിഗണന മുൻ നിർത്തി വെടിനിർത്തലിനും അക്രമം അവസാനിപ്പിക്കുന്നതിനുമുള്ള ആവർത്തിച്ചുള്ള ആഹ്വാനങ്ങൾക്കിടയിലും, യുദ്ധം തുടരുകയാണ് ചെയ്യുന്നത്.” ജീവൻ നഷ്ടപ്പെട്ടവർ, മുറിവേറ്റവർ, വീടും ജോലിയും നഷ്‌ടപ്പെട്ടവരോ സാമ്പത്തിക പ്രതിസന്ധിയിലായവരോ ആയ ആയിരക്കണക്കിന് നിരപരാധികളായ സാധാരണക്കാർ എന്നിവരെ ഓർത്താണ് തീരുമാനമെന്ന് സഭാ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

“കുർബാനകളും പ്രാർത്ഥനകളും തുടരും, കാരണം അവ എന്നത്തേക്കാളും ആവശ്യമാണെന്നും ബെത്‌ലഹേമിലെ കത്തോലിക്കാ സഭയിലെ ജോർദാനിയൻ ഫ്രാൻസിസ്‌ക്കൻ ഇടവക പുരോഹിതനായ ഫാദർ റാമി അസക്രി പറഞ്ഞു.ബത്ലഹേമിൽ ക്രിസതുമസ് ആഘോഷം ഇല്ലെന്നാൽ ലോകത്ത് തന്നെ ക്രിസതുമസ് ആഘഷങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന കാര്യമാണ്.

ക്രിസതുമസ് ആഘോഷങ്ങളിൽ ലൈറ്റുകൾ, അലങ്കാരങ്ങൾ, സമ്മാനങ്ങൾ, തെരുവിലെ ആഘോഷങ്ങൾ എന്നിവയില്ലെങ്കിൽ ടൂറിസ്റ്റുകളും നഗരത്തിൽ എത്തില്ല. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കുന്നുണ്ട്. നിലവിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ജനം നേരിടുന്ന പ്രതിസന്ധികൾ കണക്കിലെടുത്ത് ആഘോഷങ്ങൾക്ക് പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് പുരോഹിതർ.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ