ആണവായുധമുക്ത രാജ്യമെന്ന പദവി നീക്കി ബെലാറസ്; നീക്കം പുടിന്റെ ഭീഷണിയ്ക്ക് പിന്നാലെ, ആശങ്കയോടെ ലോകം

ഉക്രൈന് നേരെയുള്ള പുടിന്റെ ആണവായുധ ഭീഷണിയ്ക്ക് പിന്നാലെ ആണവായുധമുക്ത രാജ്യമെന്ന പദവി നീക്കി ബെലാറസ്. ഭരണഘടനാ ഭേദഗതി പാസ്സാക്കിയാണ് ബെലാറസ് റഷ്യയ്ക്ക് സജീവ പിന്തുണ അറിയിച്ചിരിക്കുന്നത്.ഇതോടെ റഷ്യന്‍ ആണവായുധങ്ങള്‍ ബെലാറസ്സില്‍ വിന്യസിക്കാനുള്ള തടസ്സം നീക്കി. ബെലാറസിന്റെ അതിര്‍ത്തിയില്‍ നിന്നുള്ള മിസൈല്‍ പരിധിയിലാണ് ഉക്രൈന്‍ തലസ്ഥാനമായ കീവും.

പിന്നാലെ ബെലാറസിന് മേല്‍ യൂറോപ്യന്‍ യൂണിയന്‍ കടുത്ത ഉപരോധമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഉക്രൈനിനെ സംബന്ധിച്ചിടത്തോളം അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്ന് സെലന്‍സ്‌കി പറഞ്ഞു. യു.കെ പ്രസിഡന്റ് ബോറിസ് ജോണ്‍സണുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉക്രൈന് എല്ലാ വിധ സഹായങ്ങളും ബോറിസ് ജോണ്‍സണ്‍ വാഗ്ദാനം ചെയ്തു.

ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്മാര്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് സെലന്‍സ്‌കിയുടെ പ്രതികരണം. ആണവ പ്രതിരോധ സേനയ്ക്കാണ് പുടിന്‍ നിര്‍ദ്ദേശം നല്‍കിയത്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ പുടിന്‍ നാറ്റോ പ്രകോപിപ്പിക്കുകയാണെന്നും പറഞ്ഞു.നാറ്റോ ഉക്രൈന്‍ ധാരണ മുന്നില്‍ കണ്ടാണ് പുടിന്റെ പുതിയ നീക്കം.

യുക്രെയ്ന്‍ തലസ്ഥാനമായ കീവ് വളഞ്ഞ് റഷ്യന്‍സേന. അതേസമയം യുക്രെയ്‌ന്റെ ഭാഗത്തുനിന്ന് ചെറുത്തുനില്‍പ്പ് ശക്തമാണ്. ഹര്‍കീവിലും കനത്ത പോരാട്ടം നടക്കുകയാണ്. തെക്കന്‍ തുറമുഖങ്ങള്‍ റഷ്യ പിടിച്ചു. 240 യുക്രെയ്ന്‍കാര്‍ കൊല്ലപ്പെട്ടുവെന്ന് യുഎന്‍. മരിച്ചതില്‍ 16 കുട്ടികളും ഉള്‍പ്പെടുന്നു. 4300 റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രെയ്ന്‍. 200പേരെ യുദ്ധതടവുകാരാക്കി.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്