കലാപത്തിനിടെ നിയമപാലകരില്‍നിന്ന് കൊള്ളയടിച്ച അനധികൃത തോക്കുകള്‍ തിരികെ നല്‍കണം; ആയുധങ്ങള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തും; മുന്നറിയിപ്പുമായി ബംഗ്ലാദേശ് സര്‍ക്കാര്‍

ബംഗ്ലാദേശിലെ കലാപത്തിനിടെ നിയമപാലകരില്‍നിന്ന് കൊള്ളയടിച്ചതും മറ്റുമായ അനധികൃത തോക്കുകള്‍ ആഗസ്റ്റ് 19നകം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ തിരിച്ചേല്‍പിക്കണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍. 19നുശേഷം ആയുധങ്ങള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയ ഉപദേശകന്‍ റിട്ട. ബ്രിഗേഡിയര്‍ ജനറല്‍ സഖാവത് ഹുസൈന്‍ അറിയിച്ചു.

അതേസമയം, ബംഗ്ലാദേശില്‍ കലാപം രൂക്ഷമായതോടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇന്ത്യയിലേക്ക് പാലായനം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഹിന്ദു-ക്രിസ്ത്യന്‍ സമുദായ അംഗങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തികളില്‍ അഭയം തേടിയിരിക്കുന്നത്. ഇങ്ങനെ പശ്ചിമ ബംഗാള്‍, ത്രിപുര, മേഘാലയ എന്നിവിടങ്ങളിലെ അതിര്‍ത്തികള്‍ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 11 ബംഗ്ലാദേശ് പൗരന്മാരെ അതിര്‍ത്തി രക്ഷാസേന പിടികൂടി.ആയിരത്തിലധികം പേര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കാത്തുകിടക്കുകയാണെന്ന് ബിഎസ്എഫ് വ്യക്തമാക്കി.

ഇവരെ ചോദ്യം ചെയ്യുകയാണെന്നും നിയമനടപടികള്‍ക്കായി സംസ്ഥാന പൊലീസിന് കൈമാറുമെന്നും സേനാ വക്താവ് അറിയിച്ചു. ലോകത്തിലെ അഞ്ചാമത്തെ ദൈര്‍ഘ്യമേറിയ കര അതിര്‍ത്തിയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ളത്. ഇരുരാജ്യങ്ങളും 4096 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നു. ബംഗ്ലാദേശിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ സ്ഥിതി നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അതിര്‍ത്തി സുരക്ഷാ സേന (ബി.എസ്.എഫ്) അഡീഷനല്‍ ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപവത്കരിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാള്‍, ത്രിപുര അതിര്‍ത്തികളില്‍നിന്ന് രണ്ടുപേരെ വീതവും മേഘാലയ അതിര്‍ത്തിയില്‍നിന്ന് ഏഴുപേരെയുമാണ് പിടികൂടിയത്. അസം, ത്രിപുര, മിസോറാം, മേഘാലയ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളാണ് ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്നത്. അയല്‍രാജ്യത്തെ സംഘര്‍ഷ സാഹചര്യവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനം അടുത്തുവരുന്നതും പരിഗണിച്ച് അതിര്‍ത്തിയില്‍ ജാഗ്രതയിലാണ്. അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ആരെയും അനുവദിക്കരുതെന്ന് കേന്ദ്രം നിര്‍ദേശം നല്‍കി.

Latest Stories

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര, പോളിങ് ഉച്ചയോടെ 50% ശതമാനത്തിലേക്ക്

'ആ പെൺകുട്ടി വീട്ടിലേക്ക് ഓടി വന്ന ദിവസം പ്രതികളെ കൊന്നുകളയണമെന്നാണ് ആഗ്രഹിച്ചത്'; വല്ലാത്തൊരു സമാധാനക്കേടിലാണ്, വിധി വന്നശേഷം പെൺകുട്ടിയെ വിളിച്ചിട്ടില്ല; ലാൽ

തിരഞ്ഞെടുപ്പ് ദിവസം അടൂര്‍ പ്രകാശിന്റെ മലക്കം മറിച്ചില്‍, താന്‍ എന്നും അതിജീവിതയ്‌ക്കൊപ്പം; കെപിസിസി തള്ളിപ്പറഞ്ഞതോടെ ദിലീപ് പിന്തുണയില്‍ തിരുത്തല്‍

ആർ ശ്രീലേഖയുടെ 'പ്രീ പോൾ സർവേ' പോസ്റ്റ്‌ വിവാദത്തിൽ; നടപടി എടുക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മീഷൻ

അടൂര്‍ പ്രകാശിന്റെ പ്രസ്താവന യുഡിഎഫ് നിലപാടാണ്, പൊതുസമൂഹം അങ്ങനെ ചിന്തിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കി, ഇനിയും അത് തുടരും

അടൂരിനെ തള്ളി കെപിസിസി; നടി ആക്രമിക്കപ്പെട്ട കേസിൽ കോൺഗ്രസ് അതിജീവിതക്കൊപ്പമെന്ന് സണ്ണി ജോസഫ്

'തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിൻ്റെ ഉത്സവം, ജനത്തിൻ്റെ കയ്യിലുള്ള ഏറ്റവും വലിയ ആയുധം വോട്ടാണ്'; എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് വി ഡി സതീശൻ