ദുരൂഹതകള്‍ ബാക്കിയാക്കി ബാങ്കോക്ക് കൊലപാതകം; സയനൈഡ് കൂട്ടക്കൊലയില്‍ അന്വേഷണത്തിന് എഫ്ബിഐയും

ബാങ്കോക്കിലെ ഗ്രാന്റ് ഹയാത്ത് എറവാന്‍ ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ ആറ് പേര്‍ മരിച്ച സംഭവത്തില്‍ പുതിയ കണ്ടെത്തലുകള്‍. ബിസിനസിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് നടന്ന കൊലപാതകമാണിതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ആറു പേരില്‍ ഒരാള്‍ ചായയില്‍ സയനൈഡ് കലര്‍ത്തി മറ്റുള്ളവര്‍ക്ക് നല്‍കുകയും സ്വയം കുടിക്കുകയും ചെയ്തത് ആകാമെന്നാണ് വിലയിരുത്തല്‍.

പൊലീസ് നടത്തിയ പരിശോധനയില്‍ മുറിയില്‍ നിന്ന് കണ്ടെത്തിയ ആറ് കപ്പുകളിലും ഫ്‌ളാസ്‌കിലും സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മരണപ്പെട്ട ആറ് പേരും വിയറ്റ്‌നാം സ്വദേശികളാണ്. എന്നാല്‍ ഇവരില്‍ രണ്ട് പേര്‍ അമേരിക്കന്‍ പൗരത്വമുള്ളവരാണ്. പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് ആറ് പേരും സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചത്.

രണ്ട് അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുള്ളതിനാല്‍ അന്വേഷണത്തില്‍ എഫ്ബിഐയും സഹായിക്കും. ചൊവ്വാഴ്ച ഹോട്ടല്‍ മുറി ഒഴിയുമെന്ന് അറിയിച്ചിരുന്ന ആറ് പേരെയും മുറിയ്ക്ക് പുറത്ത് കാണാത്തതിനാല്‍ ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹങ്ങള്‍ക്ക് 24 മണിക്കൂറോളം പഴക്കമുണ്ടെന്ന് അറിയിച്ചിരുന്നു. തിങ്കളാഴ്ച മുറിയിലേക്ക് ഭക്ഷണവും ചായയും ഓര്‍ഡര്‍ ചെയ്തിരുന്നു. ഇതിന് ശേഷമാണ് വിഷം ഉള്ളില്‍ എത്തിയിരിക്കുന്നതെന്ന് തായ് പൊലീസ് അറിയിച്ചു. എന്നാല്‍ ഭക്ഷണം നല്‍കാനായി ഹോട്ടല്‍ ജീവനക്കാര്‍ മുറിയില്‍ എത്തിയപ്പോള്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

മരണപ്പെട്ടവരുടെ കൂട്ടത്തിലുള്ള 56 വയസ്സുള്ള സ്ത്രീയാണ് ഭക്ഷണം വാങ്ങിയത്. ഇവര്‍ ചായ പകര്‍ന്ന് നല്‍കേണ്ടെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു. ഇതിന് ശേഷം മരണപ്പെട്ടവരല്ലാതെ മറ്റാരും മുറിയിലേക്ക് പോയിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും അടങ്ങുന്ന സംഘമാണ് മുറിയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.

മരിച്ച ആറംഗ സംഘത്തിലെ ദമ്പതികള്‍ ജപ്പാനില്‍ ആശുപത്രി നിര്‍മ്മിക്കുന്ന ബിസിനസ്സ് പ്രോജക്റ്റില്‍ നിക്ഷേപിക്കുന്നതിനായി സംഘത്തിലെ മറ്റൊരാള്‍ക്ക് 10 മില്യണ്‍ തായ് ബാറ്റ് വായ്പ നല്‍കിയതായും ഇതിന്റെ പേരില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തി ന്‍ഗുയെന്‍ ഫുവോങ്, ഭര്‍ത്താവ് ഹോങ് ഫാം തന്‍ , തി ന്‍ഗുയെന്‍ ഫുവോങ് ലാന്‍, ദിന്‍ ട്രാന്‍ ഫു, യുഎസ് പൗരന്മാരായ 56 വയസുള്ള ഷെറിന്‍ ചോങ്, ഡാങ് ഹങ് വാന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

കേസിന്റെ തുടക്കം മുതല്‍ പൊലീസ് അന്വേഷിക്കുന്ന സംഘത്തിലെ ഏഴാമത്തെ അംഗത്തിനായി അന്വേഷണം തുടരുന്നുണ്ട്. മരണപ്പെട്ടവരില്‍ ഒരാളുടെ സഹോദരിയാണ് ഏഴാമത്തെ അംഗം. സംഭവത്തിന് മുന്‍പ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയതായാണ് വിവരം. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ