കന്യാമറിയത്തെ വിശേഷിപ്പിക്കുന്ന പ്രയോഗങ്ങളിൽ വ്യക്തത വരുത്തി വത്തിക്കാൻ. കത്തോലിക്കാ വിശ്വാസികൾ കന്യാമറിയത്തെ സഹ രക്ഷക, മധ്യസ്ഥ എന്ന് വിളിക്കുന്നത് ഒഴിവാക്കണമെന്ന് വത്തിക്കാൻ അറിയിച്ചു. പകരം വിശ്വാസികളുടെ മാതാവ്, ആത്മീയ അമ്മ എന്നീ വാക്കുകൾ ഉപയോഗിക്കമെന്നും വിശ്വാസികളോട് വത്തിക്കാൻ അറിയിച്ചു.
സഹ രക്ഷക, മധ്യസ്ഥ എന്നീ വാക്കുകൾ ഉപയോഗിച്ച് പരിശുദ്ധ മറിയത്തെ വിളിക്കുന്നത് ഉചിതമല്ലെന്നാണ് വിശ്വാസികളോട് വത്തിക്കാൻ അറിയിച്ചത്. യേശുക്രിസ്തു മാത്രമാണ് ഏക രക്ഷകനും ഏക മധ്യസ്ഥനുമെന്നും കന്യാ മറിയത്തെ സഹ രക്ഷക, മധ്യസ്ഥ എന്നീ വാക്കുകൾ ഉപയോഗിച്ച് വിശേഷിപ്പിക്കുമ്പോൾ ക്രിസ്തുവിന്റെ അതുല്യമായ മധ്യസ്ഥത അവ്യക്തമാക്കപെടാൻ ഇടയുണ്ടെന്ന് വത്തിക്കാൻ രേഖ പറയുന്നു.
എല്ലാ കൃപകളുടെയും മധ്യസ്ഥയെന്ന വിശേഷണം ഒഴിവാക്കണമെന്നും കത്തോലിക്ക വിശ്വാസികളോട് സഭ ആവശ്യപ്പെട്ടു. വിശ്വാസികളുടെ മാതാവ്, ആത്മീയ അമ്മ തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാമെന്നും നൂറ്റാണ്ടുകളായി സഭയിൽ നിലനിൽക്കുന്ന വ്യത്യസ്ത അഭിപ്രായങ്ങളിൽ തീർപ്പ് കൽപ്പിക്കാനാണ് രേഖ തയാറാക്കിയതെന്നും വത്തിക്കാൻ രേഖയിൽ പറയുന്നു.