ഡോണൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം, സമയോചിത ഇടപെടലിലൂടെ അക്രമിയെ കീഴപ്പെടുത്തി സീക്രറ്റ് സർവീസ്; കസ്റ്റഡിയിൽ ഉള്ളത് 58 കാരൻ

അമേരിക്കൻ പ്രസിഡൻറ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. ഫ്‌ലോറിഡയിൽ വെച്ചാണ് പ്രസിഡന്റ സ്ഥാനാർത്ഥിക്ക് എതിരെ ഇത്തരത്തിൽ ഉള്ള ശ്രമം നടന്നത്. ട്രംപ് ഗോൾഫ് കളിക്കുക ആയിരുന്നു ആ സമയം . എന്നാൽ വെടിവെക്കാനുള്ള ആക്രമണകാരിയുടെ ശ്രമം സീക്രറ്റ് സർവീസ് തകർത്തു. അക്രമിയെ അവർ കീഴപ്പെടുത്തി.

58 കാരനായ റയൻ വെസ്ലി റൗത്ത് ആണ് നിലവിൽ കസ്റ്റഡിയിൽ ഉള്ളത്. ഇയാളിൽ നിന്ന് AK 47 തോക്ക് കണ്ടെടുത്തു. എന്നാൽ തനിക്കും കൂടെ ഉള്ള ആളുകൾക്കും കുഴപ്പം ഒന്നും ഇല്ലെന്നും എല്ലാവരും സുരക്ഷിതർ ആണെന്നും ട്രംപ് അറിയിക്കുകയും ചെയ്തു.

അക്രമിക്ക് നേരെ സീക്രറ്റ് സർവീസ് വെടിയുതിർത്തു. എന്നാൽ ഓടിരക്ഷപെടാനുള്ള അദ്ദേഹത്തിന്റെ ശ്രമം അവർ നശിപ്പിക്കുകയും അദ്ദേഹത്തെ കീഴടക്കുകയും ആയിരുന്നു. AK 47, രണ്ട് ബാക്ക്പാക്കുകൾ, ഒരു ഗോ പ്രോ കാമറ എന്നിവയും ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. റഷ്യ – യുക്രൈൻ യുദ്ധത്തിൽ യുക്രൈന് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായ നിലപാട് പ്രചരിപ്പിച്ച വ്യക്‌തിയാണ് കസ്റ്റഡിയിലുള്ള റയൻ വെസ്ലി . ഇത് കൂടാതെ യുക്രൈനായി സൈനികരെ ഇറക്കാനുള്ള ശ്രമവും ഇദ്ദേഹം നടത്തിയിരുന്നു. .

സമീപകാലത്തായി ട്രംപിന് എതിരെ ഇത്തരം ആക്രമണ ശ്രമങ്ങൾ ഒരുപാട് നടക്കുന്നതിനാൽ പൊലീസ് അടക്കമുള്ളവർ ജാഗരൂഗരാണ് ഈ കാര്യത്തിൽ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ