ഇറാനില്‍ എല്ലായിടത്തും ആക്രമണം നടത്തും; മുന്നറിയിപ്പുമായി ബെഞ്ചമിന്‍ നെതന്യാഹു

ഇസ്രായേലില്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് പകരമായി ഇറാന്റെ എല്ലാ സ്ഥലങ്ങളും ആക്രമിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തെന്നും ആക്രമണം തുടരുമെന്നും നെതന്യാഹു പറഞ്ഞു. 150ല്‍ അധികം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഐഡിഎഫ് അറിയിച്ചു.

ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചിരുന്നു. ടെല്‍ അവീവിലും, ജെറുസലേമിലും ഇറാന്റെ ആക്രമണം നടന്നുവെന്നും 7 സൈനികര്‍ക്ക് പരുക്കേറ്റതായി ഐഡിഎഫ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

ഇസ്രായേലിനെ പിന്തുണച്ചാല്‍ മേഖലയിലെ സൈനികകേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സംഘര്‍ഷം രൂക്ഷമായതോടെ ഇസ്രയേല്‍ പ്രധാനനേതാക്കളെ ബങ്കറുകളിലേക്ക് മാറ്റി. മിസൈല്‍ ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഗുരുതരപ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന് ഇസ്രയേല്‍ പ്രതിരോധമന്ത്രിയുടെ മുന്നറിയിപ്പ്.

Latest Stories

അമേരിക്കയെ ദൈവം രക്ഷിക്കട്ടെ എന്ന് ജോ കെന്‍റ്; താങ്കൾ പോയത് അമേരിക്കയുടെ ഭാഗ്യമെന്ന് ട്രംപ്

ടി-20 റാങ്കിങ്ങിൽ മുന്നേറ്റവുമായി സഞ്ജു, ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേക്; ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ

കെ സുധാകരൻ ഇനിയും കാത്തിരിക്കണം; കോൺഗ്രസ് രണ്ടാം ഘട്ടപട്ടികയിൽ കണ്ണൂർ ഉണ്ടാവില്ല

സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ എയർഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം; ഇന്ത്യൻ പൗരൻ അറസ്റ്റിൽ

ഇറാന്‍റെ ഇന്‍റലിജൻസ് മന്ത്രിയെ വധിച്ചെന്ന് ഇസ്രായേൽ; സ്ഥിരീകരിക്കാതെ ഇറാൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വരും, ഓരോ സ്ഥലത്തും കഴിവുള്ള സ്ഥാനാര്‍ത്ഥികള്‍ ഒന്നിൽ കൂടുതൽ; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ തര്‍ക്കമില്ല : രമേശ് ചെന്നിത്തല

രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും കണ്ണൂര്‍ ഉണ്ടാകില്ല; കെ. സുധാകരനോട് കാത്തിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശം

ബിജെപിയിലേക്ക് വന്നത് മോദിജി കാരണം, ആരുടെ കൂടെയാണ് നിൽക്കേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്: റോബിൻ രാധാകൃഷ്‍ണൻ

ഇസ്രായേലിനു വേണ്ടി ചാരവൃത്തി നടത്തി; മൊസാദ് ചാരനെ വധിച്ച് ഇറാൻ

എറണാകുളത്ത് ഏഴ് മണ്ഡലങ്ങളിൽ എഎപി, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു