ഇന്ധന പ്രതിസന്ധിക്കിടെ ഹോര്‍മൂസ് കടന്ന് ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക് എത്തുന്നു. ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കറാണിത്. ‘ഗ്രീന്‍ സാന്‍വി’ എന്ന ടാങ്കറായിരിക്കും എത്തുക.
ഗ്രീന്‍ സാന്‍വി ലാരക്-ക്വെഷം ചാനല്‍ വഴി ഹോര്‍മുസ് കടലിടുക്ക് കടന്നതായാണ്. കപ്പല്‍ ട്രാക്കിങ് ഡാറ്റ കാണിക്കുന്നത്. ശിവാലിക്, നന്ദാ ദേവി, ജഗ് വസന്ത്, ബിഡബ്ല്യു ടൈര്‍, ബിഡബ്ല്യു എല്‍, പൈന്‍ ഗ്യാസ് എന്നീ ആറ് എല്‍പിജി ടാങ്കറുകള്‍ ഇന്ത്യന്‍ തീരത്ത് നേരത്തെ എത്തിയിരുന്നു.
ഹോര്‍മുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്ത് കുറഞ്ഞത് 15 ഇന്ത്യന്‍ എണ്ണ, വാതക കപ്പലുകളെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഇന്ത്യയിലേക്കുള്ള രണ്ട് എല്‍പിജി ടാങ്കറുകളായ ഗ്രീന്‍ ആഷ, ജാഗ് വിക്രം എന്നിവയും ഉള്‍പ്പെടുന്നുണ്ട്.