യുക്രൈനില്‍ വീണ്ടും മിസൈല്‍ ആക്രമണം; ലോക നേതാക്കള്‍ ശക്തമായി പ്രതികരിക്കണമെന്ന് സെലെന്‍സ്‌കി

യുക്രൈനില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. യുക്രൈന്‍ നഗരമായ സുമേയില്‍ ആണ് റഷ്യ ആക്രമണം നടത്തിയത്. സംഭവത്തില്‍ 7 കുട്ടികള്‍ അടക്കം 83 പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഓശാന ദിനത്തില്‍ പള്ളിയില്‍ പോകുന്നതിനിടെ ആണ് ആക്രമണം നടന്നത്.

നഗരവീഥിയില്‍ ജനക്കൂട്ടത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമര്‍ സെലെന്‍സ്‌കി അപലപിച്ചു. റഷ്യയുടെ നരനായാട്ടിനെതിരെ ലോക നേതാക്കള്‍ ശക്തമായി പ്രതികരിക്കണമെന്ന് സെലെന്‍സ്‌കി ആവശ്യപ്പെട്ടു. ഈ വര്‍ഷം യുക്രൈനിലെ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിതെന്ന് സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

നഗരമധ്യത്തില്‍ രണ്ട് മിസൈലുകളാണ് പതിച്ചത്. ഓശാന ഞായര്‍ ആഘോഷിക്കാന്‍ ആളുകള്‍ ഒത്തുകൂടിയിരിക്കെ രാവിലെ 10:15ന് ആണ് മിസൈല്‍ ആക്രമണം ഉണ്ടായത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സജീവമായി തുടരുന്നതിനിടെയാണ് റഷ്യന്‍ ആക്രമണം. സ്റ്റീവ് വിറ്റ്‌കോവ്-പുടിന്‍ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ആക്രമണം.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ