'അതോടെ എന്റെ കിളി പോയി സാറെ'; യാത്രയ്ക്കിടയില്‍ വിമാനത്തിന്റെ എന്‍ജിന്‍ ഓഫ് ചെയ്ത സംഭവം; പൈലറ്റ് മാജിക് മഷ്‌റൂം കഴിച്ചിരുന്നതായി റിപ്പോര്‍ട്ട്

യാത്രയ്ക്കിടയില്‍ വിമാനത്തിന്റെ എന്‍ജിന്‍ ഓഫ് ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റിലായ പൈലറ്റ് മാജിക് മഷ്‌റൂം കഴിച്ചിരുന്നതായി റിപ്പോര്‍ട്ട്. യുഎസിലെ ഒറിഗോണില്‍ നടന്ന സംഭവത്തില്‍ പൈലറ്റ് ജോസഫ് ഡേവിഡ് എമേഴ്‌സന്‍ ആണ് അറസ്റ്റിലായത്. വാഷിംഗ്ടണിലെ എവറെറ്റില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള അലാസ്‌ക എയര്‍ലൈന്‍സിന്റെ വിമാനമാണ് ജോസഫ് ഡേവിഡ് എമേഴ്‌സന്‍ എന്‍ജിന്‍ ഓഫ് ചെയ്ത് അപകടത്തില്‍പ്പെടുത്താന്‍ ശ്രമിച്ചത്.

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 80 യാത്രക്കാരുമായി പറന്ന വിമാനത്തിലാണ് എമേഴ്‌സന്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. സംഭവം നടക്കുമ്പോള്‍ ഇയാള്‍ ഡ്യൂട്ടിയിലായിരുന്നില്ല. വിമാനത്തിന്റെ കോക്പിറ്റില്‍ ജീവനക്കാര്‍ക്കുള്ള സീറ്റിലായിരുന്നു എമേഴ്‌സന്റെ യാത്ര. വിമാനം പറന്നുയര്‍ന്നതോടെ ഇയാള്‍ എന്‍ജിന്‍ ഓഫ് ചെയ്യുകയും തുടര്‍ന്ന് എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ ഇയാളെ കീഴ്‌പ്പെടുത്തിയ ശേഷം വിമാനം എമര്‍ജന്‍സി ലാന്റിംഗ് നടത്തുകയായിരുന്നു.

അതേ സമയം പിടിയിലായ എമേഴ്‌സന്‍ പറയുന്നത് ഇയാള്‍ 40 മണിക്കൂറിലേറയായി ഉറങ്ങിയിട്ടില്ലെന്നായിരുന്നു. കൂടാതെ മാജിക് മഷ്‌റൂം കഴിച്ചിരുന്നുവെന്നും അതിന് ശേഷം സ്വപ്‌നത്തിലാണെന്ന് കരുതിയാണ് അപകടകരമായ പ്രവര്‍ത്തി ചെയ്തതെന്നുമാണ്. താന്‍ ആദ്യമായാണ് മാജിക് മഷ്‌റൂം കഴിച്ചതെന്നാണ് എമേഴ്‌സന്റെ വാദം. വിമാനം അപകടത്തില്‍പ്പെടുത്താനുള്ള ശ്രമം, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ