പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ആദ്യമായി പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരണത്തിന് കീഴടങ്ങി. 62കാരനായ റിച്ചാര്‍ഡ് സ്ലേമാനാണ് അന്തരിച്ചത്. ചരിത്ര സംഭവമായിരുന്നു ജീവിച്ചിരിക്കുന്ന ഒരാളില്‍ പന്നിയുടെ വൃക്ക മാറ്റിവച്ച ശസ്ത്രക്രിയ. നേരത്തെ പരീക്ഷണാര്‍ത്ഥം മസ്തിഷ്‌ക മരണം സംഭവിച്ചവരില്‍ പന്നിയുടെ വൃക്കകള്‍ താത്കാലികമായി മാറ്റിവച്ചിരുന്നു.

മാര്‍ച്ച് 21ന് ആയിരുന്നു ശാസ്ത്ര ലോകത്ത് ചരിത്രം രചിച്ച ശസ്ത്രക്രിയ. മസാച്യുസെറ്റ്‌സ് ജനറല്‍ ആശുപത്രിയിലായിരുന്നു വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. രണ്ടാഴ്ച വരെ ആശുപത്രി അധികൃതര്‍ ശസ്ത്രക്രിയയുടെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. രണ്ടാഴ്ചയ്ക്ക് ശേഷമാണ് റിച്ചാര്‍ഡിന്റെ ശസ്ത്രക്രിയ വിവരം പുറംലോകം അറിഞ്ഞത്.

റിച്ചാര്‍ഡ് സ്ലേമാന്റെ മരണകാരണം വ്യക്തമല്ല. വൃക്ക മാറ്റിവച്ചതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളല്ല മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. നേരത്തെ പന്നിയുടെ ഹൃദയം മാറ്റിവച്ച രണ്ടുപേര്‍ രണ്ട് മാസത്തിന് ശേഷം മരിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ