ഇറാനിൽ വീണ്ടും ആക്രമണം നടത്തി അമേരിക്ക; ഖാർ​ഗ് ദ്വീപിലെ എണ്ണ കേന്ദ്രത്തിന് നേരെയാണ് ആക്രമണം

ഇറാനെ വീണ്ടും ശക്തമായി ആക്രമിച്ച് അമേരിക്ക. ഇറാൻ്റെ ഖാർ​ഗ് ദ്വീപിലെ എണ്ണ കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടത്തിയത്. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് നൽകിയ അന്ത്യശാസനം അവസാനിക്കാനിരിക്കെയാണ് ഖാർഗ് ദ്വീപിന് നേരെ ആക്രമണം നടത്തിയിരിക്കുന്നത്.

യുദ്ധത്തിന്റെ തുടക്കത്തിലും ഖാർഗ് ദ്വീപ് ആക്രമിക്കപ്പെട്ടിരുന്നു. ഇറാന്റെ 90 ശതമാനം അസംസ്കൃത എണ്ണ കയറ്റുമതിയും നടക്കുന്ന ടെർമിനൽ ഇവിടെയാണ്. ഇറാൻ തലസ്ഥാനമായ തെഹ്റാൻ ഉൾപ്പെടെ വിവിധ മേഖലകളിൽ കനത്ത ആക്രമണം നടക്കുന്നതായാണ് റിപ്പോർട്ടുകൾ.

അമേരിക്കയുടെ വെടിനിർത്തൽ നിർദേശം നിരസിച്ച ഇറാനോട് കടുത്ത വിയോജിപ്പാണ് ട്രംപ് അറിയിച്ചിരുന്നത്. വലിയ വില നൽകേണ്ടി വരുമെന്നാണ് ട്രംപ് അറിയിച്ചത്. താത്കാലിക വെടിനിർത്തൽ നിർദേശം തള്ളിയതോടെ, ഇറാൻ്റെ വൈദ്യുതി കേന്ദ്രങ്ങൾക്കും പാലങ്ങൾക്കും നേരെ ശക്തമായ ആക്രമണം നടത്തുമെന്ന ഭീഷണി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചിരിക്കുകയാണ്.

ഇന്ന് രാത്രിയോടെ അനുവദിച്ച സമയ പരിധി തീരുമെന്നും കീഴടങ്ങാൻ തയാറായില്ലെങ്കിൽ ഇറാൻ്റെ പാലങ്ങളും വൈദ്യുത സ്റ്റേഷനുകളും ബാക്കിയുണ്ടാകില്ലെന്നുമാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്നിരിക്കെയാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം ആവർത്തിക്കുന്നത്.

Latest Stories

താരസംഘടനയിലെ തർക്കം; ടിനി ടോമിനെതിരെ പരാതി നൽകി നടി അൻസിബ ഹസൻ

'മരണകാരണം നെഞ്ചിനും തലക്കുമേറ്റ ക്ഷതം, ശരീരത്തിൽ 91 മുറിവുകൾ, വാരിയെല്ലിന് പൊട്ടൽ'; ഒന്നരവയസ്സുകാരന്‍റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഷാനിമോൾ ഉസ്മാൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയുവിൽ രോഗിയുടെ മുറിവിൽ പുഴുവരിച്ച സംഭവം; അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് ആരോഗ്യമന്ത്രി

'തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ല, പിണറായിയെ ക്രൂശിക്കുന്നത് നീതികേടാണ്'; സിപിഐഎം ആത്മ പരിശോധന നടത്തണമെന്ന് വെള്ളാപ്പള്ളി നടേശൻ

ഒരു ദിവസം എത്ര ലിറ്റർ പാൽ കുടിക്കുമെന്ന് രവി ശാസ്ത്രി? ചോദ്യത്തിന് വൈഭവിന്റെ മറുപടിയിങ്ങനെ

ലെബനനിൽ ഇസ്രയേൽ ആക്രമണം രൂക്ഷമാകുന്നു; ഇനി യുഎസുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ

ഹാട്രിക്ക് കിരീടം നേടുകയാണ് അടുത്ത ലക്ഷ്യം, ആര്‍സിബിയെ ചരിത്രനേട്ടത്തിലേക്ക് നയിക്കാൻ തയ്യാർ: രജത് പാട്ടീദാർ

ഇത് സൂര്യവൻഷിയുടെ സീസൺ; ഐപിഎൽ ചരിത്രം തിരുത്തിയ 15-കാരൻ

കാലപ്പഴക്കം ചെന്ന സ്‌കൂളുകള്‍ പുതുക്കിപ്പണിയും; ആഴ്ചയിൽ ഒരു ദിവസം കളര്‍ വസ്ത്രം ആക്കാനും ആലോചന : എൻ. ഷംസുദ്ദീൻ