ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി യു​എ​സ് സ്ഥാ​ന​പ​തി നി​ക്കി ഹേ​ലി

ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി യു​എ​സ് സ്ഥാ​ന​പ​തി​യും ഇ​ന്ത്യ​ൻ വം​ശ​ജ​യു​മാ​യ നി​ക്കി ഹേ​ലി. ജ​റു​സ​ല​മി​നെ ഇ​സ്രേ​ലി ത​ല​സ്ഥാ​ന​മാ​യി അം​ഗീ​ക​രി​ച്ച യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തോ​ട് യു​എ​ൻ പു​ല​ർ​ത്തു​ന്ന സ​മീ​പ​നം പ​ശ്ചി​മേ​ഷ്യ​ൻ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​ണെന്നും ഇ​സ്ര​യേ​ലി​നോ​ട് യു​എ​ന്നി​ന് വൈ​രം ക​ല​ർ​ന്ന സ​മീ​പ​ന​മാ​ണെ​ന്നും ‌അ​ടി​യ​ന്ത​ര ര​ക്ഷാ​സ​മി​തി യോ​ഗ​ത്തി​ൽ നി​ക്കി ഹേ​ലി കു​റ്റ​പ്പെ​ടു​ത്തി.

പ​ശ്ചി​മേ​ഷ്യ​ൻ മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു ര​ക്ഷാ​സ​മി​തി യോ​ഗ​ത്തി​ൽ ച​ർ​ച്ച ന​ട​ന്ന​ത്. പ​ശ്ചി​മേ​ഷ്യ​ൻ സ​മാ​ധാ​ന​ത്തി​നാ​യി യു​എ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, യു​എ​സി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ പ​ല​സ്തീ​നി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ സൈ​ന്യ​ത്തി​ന്‍റെ വെ​ടി​യേ​റ്റ് ര​ണ്ടു പ്ര​തി​ഷേ​ധ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു. വെ​സ്റ്റ് ബാ​ങ്കി​ലും സു​ര​ക്ഷാ സേ​ന​യും പ്ര​തി​ഷേ​ധ​ക്കാ​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും ട്രം​പ് വി​രു​ദ്ധ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്നു​ണ്ട്. അ​മേ​രി​ക്ക​യു​ടെ തീ​രു​മാ​ന​ത്തെ ഇ​സ്ര​യേ​ൽ സ്വാ​ഗ​തം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​തെ​ന്ന് ര​ക്ഷാ സ​മി​തി വി​ല​യി​രു​ത്തി. ട്രം​പി​ന്‍റെ തീ​രു​മാ​നം പ​ശ്ചി​മേ​ഷ്യ​ൻ മേ​ഖ​ല​യി​ലെ സ​മാ​ധാ​നം ത​ക​ർ​ന്നു​വെ​ന്ന് പ​ല​സ്തീ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ യാ​ഥാ​ർ​ഥ്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് യോ​ഗ​ത്തി​ൽ യു​എ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ