കാര്‍ഗില്‍ യുദ്ധത്തില്‍ സൈന്യം പങ്കെടുത്തു; ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ ആയിരക്കണക്കിന് സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടു; കാല്‍നൂറ്റാണ്ടിനുശേഷം തുറന്ന് സമ്മതിച്ച് പാകിസ്ഥാന്‍

ഇന്ത്യക്കെതിരെ നടത്തിയ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം. റാവല്‍പിണ്ടിയിലെ പാക് സൈനിക ആസ്ഥാനത്ത്, കാര്‍ഗില്‍ യുദ്ധം ഉള്‍പ്പെടെ ഇന്ത്യയുമായി നടന്ന സംഘര്‍ഷങ്ങളില്‍ മരിച്ച സൈനികര്‍ക്ക് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ ആദരം അര്‍പ്പിച്ചിരുന്നു. ഇതിന് ശേഷമാണ് അദേഹത്തിന്റെ തുറന്ന് പറച്ചില്‍.

‘1948, 1965, 1971 വര്‍ഷങ്ങളില്‍ ആകട്ടെ, 1999-ലെ കാര്‍ഗില്‍ യുദ്ധമാകട്ടെ, ആയിരക്കണക്കിന് സൈനികരാണ് അവരുടെ ജീവന്‍ രാജ്യത്തിന് ബലിയര്‍പ്പിച്ചത്’- മുനീര്‍ പറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തില്‍ പാക് സൈന്യം നേരിട്ട് പങ്കെടുത്തിട്ടില്ലെന്നായിരുന്നു പാകിസ്ഥാന്റെ ഇതുവരെയുള്ള വാദം. കാല്‍നൂറ്റാണ്ടിനുശേഷം ആദ്യമായാണ് ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന വ്യക്തി സൈന്യത്തിന് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിക്കുന്നത്.

അതേസമയം, തന്റെ രാജ്യം എല്ലാ അയല്‍ക്കാരുമായും സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. എല്ലാ അയല്‍രാജ്യങ്ങളുമായും സമാധാനപരമായ ബന്ധം പാകിസ്ഥാന്‍ ആഗ്രഹിക്കുമ്പോഴും രാജ്യം സ്വാതന്ത്രത്തില്‍ വിട്ടവീഴ്ച്ച ചെയ്യില്ല.

പാകിസ്ഥാനില്‍ പുരോഗതിയും സമാധാനവും കൂടിച്ചേര്‍ന്നതായും ഷഹബാസ് ഷെരീഫ് പറഞ്ഞു. ഒരു രാജ്യത്തിനെതിരെയും ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മേഖലയിലെ സമാധാനത്തിലും സ്ഥിരതയിലും പാക്കിസ്ഥാനു പങ്കുണ്ടെന്നും അദ്ദേഹം

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ