ലോകത്തിലെ ഏറ്റവും പ്രശസ്തമായ കമ്പനികളിൽ ഒന്നിന്റെ തലപ്പത്ത് 15 വർഷം ചെലവഴിച്ചതിന് ശേഷം സിഇഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങി ആപ്പിൾ സിഇഒ ടിം കുക്ക്. ജോൺ ടെർനസിന് ചുമതല കൈമാറി. ജോണ്‍ ടെര്‍ണസ് ആണ് ആപ്പിളിന്റെ അടുത്ത സിഇഒയായി ചുമതലയേൽക്കുന്നത്.
നിലവിൽ ആപ്പിളിന്റെ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് സീനിയർ വൈസ് പ്രസിഡന്റായ ജോൺ ടെർനസ് ചീഫ് എക്സിക്യൂട്ടീവായി ചുമതലയേൽക്കും. 2011-ലാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പിന്മാറിയ സ്റ്റീവ് ജോബ്സിന് പിന്മുറക്കാരനായി ടിം കുക്ക് നിയമിതനായത്.
നിലവിൽ കമ്പനിയുടെ ഹാർഡ്‌വെയർ മേധാവിയായ ജോണ്‍ ടെര്‍ണസ് സെപ്റ്റംബർ 1 മുതൽ പദവി ഏറ്റെടുക്കും. 65 വയസുകാരനായ ടിം കുക്ക് എക്സിക്യൂട്ടീവ് ചെയർമാനായി തുടർന്നുകൊണ്ട് തന്നെ കമ്പനിയുടെ ഭാവി വളർച്ചയ്ക്ക് മാർഗനിർദ്ദേശം നൽകും.