കാബൂള്‍ ഭീകരാക്രമണം ; താലിബാനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ട്രംപ്

ശനിയാഴ്ച അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഭീകരാക്രമണം നടത്തിയ താലിബാനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിവിധ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. പാകിസ്താന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും താലിബാന്‍ പോലുള്ള ഭീകരവാദസംഘടനയെ അനുകൂലിക്കുകയും പിന്താങ്ങുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ട്രംപ് പറഞ്ഞു.

95 പേര്‍ കൊല്ലപ്പെടുകയും, 158 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കാബൂളിലെ സ്‌ഫോടനം അടുത്ത കാലത്ത് ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ സ്‌ഫോടനമാണ്. ഒരാഴ്ചക്കിടയില്‍ അഫ്ഗാനിലുണ്ടായ രണ്ടാമത്തെ ഭീകരാക്രമണം കൂടിയാണിത്. പാകിസ്താന്റെ സംരക്ഷണം ലഭിക്കുന്നതിനാലാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭീകരാക്രമണങ്ങള്‍ നടത്തുന്നതെന്നാണ് അമേരിക്കയും അഫ്ഗാനിസ്ഥാനും പറയുന്നത്. എന്നാല്‍ പാകിസ്താന്‍ ഈ വാദത്തെ ശക്തമായി എതിര്‍ക്കുന്നു.

അമേരിക്കന്‍ പൗരന്മാരെ ലക്ഷ്യം വയ്ക്കുന്ന ഭീകരരെ ഇല്ലാതാക്കി അഫ്ഗാനിസ്ഥാനെ ഭീകരാക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ ശ്രമിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്‍ ഒരിക്കലും ഭീകരരുടെ താവളമായി മാറാന്‍ അനുവദിക്കില്ലെന്ന് സ്വിറ്റസര്‍ലണ്ടിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്തുകൊണ്ട് ട്രംപ് പറഞ്ഞിരുന്നു.

ഭീകരവാദ സംഘടനകള്‍ക്കെതിരെ നിലപാടെടുക്കാന്‍ പാകിസ്താന് കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യുഎസ് നല്‍കിവരുന്ന ഇരുന്നൂറ് കോടി ഡോളറിന്റെ ധനസഹായം ട്രംപ് പിന്‍വലിച്ചിരുന്നു. താലിബാനെയും ഹഖ്ഖാനി സംഘടനകളെയും നിലക്കുനിര്‍ത്താന്‍ പാകിസ്താനു കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി.

Latest Stories

ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ 'മറികൊത്തല്‍' വഴിപാട്; കണ്ണൂരില്‍ ക്ഷേത്രദര്‍ശനം നടത്തി മോഹന്‍ലാല്‍

എന്തുകൊണ്ട് സഞ്ജുവിന്റെ വിക്കറ്റ് അമിതമായി ആഘോഷിച്ചു, വിമർശകർക്ക് മറുപടിയുമായി ഡൽഹി ക്യാപിറ്റൽസ് ഉടമ; പറയുന്നത് ഇങ്ങനെ

ഫ്രീ ഫിഷ് ഡെലിവറി ഫ്രം ആകാശം! ആലിപ്പഴം വീഴുന്നത് പോലെ മീനുകൾ; വൈറലായി വീഡിയോ

നടി ഷാലിന്‍ സോയ പ്രണയത്തില്‍; കാമുകന്‍ പ്രമുഖ തമിഴ് യൂട്യൂബര്‍

എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.69

'യദുവിനെ പിന്തുണച്ച് ജാതിപരമായി അധിക്ഷേപിച്ചു'; അഡ്വ ജയശങ്കറിനെതിരെ പരാതിയുമായി എംഎല്‍എ; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്

എവിടെയും എപ്പോഴും കരുതലിന്റെ കരങ്ങൾ; ഇന്ന് ലോക റെഡ് ക്രോസ് ദിനം...

റൊണാൾഡോയുടെയും മെസിയുടെയും കൂടെ ഒരേ ടീമിൽ കളിച്ചിട്ടുണ്ട്, അവന്മാരെക്കാൾ കേമൻ ആയിട്ടുള്ള താരം വേറെ ഉണ്ട്; ബ്രസീലിയൻ ഇതിഹാസത്തിന്റെ നോട്ടത്തിൽ ഗോട്ട് അയാൾ

അൻപ് ദാസ് നായകനായി പുതിയ ലോകേഷ് ചിത്രം വരുന്നു; വെളിപ്പെടുത്തി അർജുൻ ദാസ്

രാഹുല്‍ ഗാന്ധിയ്ക്ക് നോട്ടുകെട്ടുകള്‍ കിട്ടി; അംബാനിയെയും അദാനിയെയും കുറിച്ച് മിണ്ടുന്നില്ലെന്ന് മോദി