അമേരിക്ക ആണവകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച അരാഗ്ചി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ചര്‍ച്ചകളുടെ വഴി അമേരിക്ക തകര്‍ത്തെന്നും ആണവ നിര്‍വ്യാപന കരാറിനെ ബാധിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
ഗൗരവമേറിയതും നിര്‍ണായകവുമായി ചര്‍ച്ചകള്‍ക്കായാണ് റഷ്യയിലേക്ക് പോകുന്നതെന്ന് അരാഗ്ചി പറഞ്ഞു. അതേസമയം അടിയന്തര സുരക്ഷാ കൗണ്‍സില്‍ ചേരാനും ആക്രമണങ്ങളില്‍ ആണവോര്‍ജ ഏജന്‍സി നടപടി എടുക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അടിയന്തര യോഗം ചേരും.
ആക്രമണം നടന്ന സ്ഥലങ്ങളില്‍ ആണവ വികിരണമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ജി, സി.സി രാഷ്ട്രങ്ങളും ജി.സി.സി കൂട്ടായ്മയും സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെ ഒട്ടേറെ രാജ്യങ്ങള്‍ ഇറാന് ആണവായുധം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ ദിമിത്രി മെദ്വദേവ് പറഞ്ഞു.
ഇറാനില്‍ നടത്തിയ ആക്രമണത്തിലൂടെ അമേരിക്ക പുതിയൊരു യുദ്ധത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ ആക്രമണത്തില്‍ ഇറാന്റെ ആണവ നിലയങ്ങള്‍ക്ക് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.