കിണറിനുള്ളില്‍ നിന്ന് നിരന്തരം പ്രേതത്തിന്റെ ശബ്ദം; ഭയന്നുവിറച്ച് നാട്ടുകാര്‍, ഒടുവില്‍ പൊലീസെത്തി പ്രേതത്തെ കരകയറ്റി

തായ്‌ലന്റിലെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ നിന്ന് പുറത്തുവരുന്നത് കൗതുകകരമായ വാര്‍ത്തയാണ്. മൂന്ന് ദിവസത്തിന് ശേഷം കിണറ്റില്‍ നിന്ന് പ്രേതത്തെ കരയക്ക് കയറ്റിയെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. മൂന്ന് ദിവസമായി കിണറ്റില്‍ നിന്ന് നാട്ടുകാര്‍ പ്രേതത്തിന്റെ ശബ്ദം കേട്ടിരുന്നു.

ശബ്ദം പ്രേതത്തിന്റേതാണെന്ന് ഉറപ്പിച്ചതോടെ സമീപവാസികളൊന്നും കിണറിന് സമീപത്തേക്ക് പോകാന്‍ തയ്യാറാകാതെയായി. ഒടുവില്‍ ഭയം മൂര്‍ച്ഛിച്ചതോടെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് കണ്ടതാകട്ടെ അവശനിലയില്‍ ഒരു യുവാവ് കിണറ്റില്‍ അകപ്പെട്ട് കിടക്കുന്നതും.

തുടര്‍ന്ന് പൊലീസ് ഇയാളെ പുറത്തെടുത്തു. തായ്-മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള തക് പ്രവിശ്യയിലെ മെയ് സോട്ടിലാണ് സംഭവം നടന്നത്. നവംബര്‍ 24ന് ആയിരുന്നു ഗ്രാമത്തോട് ചേര്‍ന്നുള്ള വനത്തിലെ ഉപേക്ഷിക്കപ്പെട്ട കിണറിനുള്ളില്‍ നിന്ന് വിചിത്രമായ കരച്ചില്‍ ശബ്ദം കേള്‍ക്കുന്നതായി പൊലീസില്‍ അറിയിച്ചത്.

ചൈന സ്വദേശിയായ യുവാവിനെ ആണ് കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. അരമണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇയാളെ പുറത്തെടുത്തു. ശരീരത്തില്‍ ഉടനീളം മുറിവുകളും തലയിലും കൈയിലും ഗുരുതരമായ പരിക്കുകളും ഉണ്ടായിരുന്നു. 12 മീറ്റര്‍ ആഴമുള്ള കിണറിലാണ് യുവാവ് അകപ്പെട്ടത്.

ലിയു ചുവാനി എന്ന 22 കാരനാണ് താനെന്ന് യുവാവ് അവകാശപ്പെടുന്നു. എന്നാല്‍ ഇയാള്‍ തായ്ലന്‍ഡ്-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ എങ്ങനെ എത്തിയെന്ന് വ്യക്തമല്ല.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ