‘അടുത്തയാഴ്ചയ്ക്കുള്ളിൽ ഗസയിൽ വെടിനിർത്തലിന് ധാരണയാകും’; ബന്ധപ്പെട്ടവരുമായി സംസാരിച്ചുവരുന്നുവെന്ന് ഡോണൾഡ് ട്രംപ്

അടുത്തയാഴ്ചയ്ക്കുള്ളിൽ ഗസയിൽ വെടിനിർത്തലിന് ധാരണയാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തലിനായി ബന്ധപ്പെട്ടവരുമായി സംസാരിച്ചുവരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. അതേസമയം യുദ്ധം തുടരുന്ന ഗസ്സയിൽ ഇന്നലെ നൂറിലേറെപ്പേർ കൊല്ലപ്പെട്ടിരുന്നു.

അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തലിന് സമ്മതിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഭക്ഷണത്തിനായി മാനുഷിക സഹായകേന്ദ്രങ്ങളിലെത്തുന്നവരെ വെടിവയ്ക്കണമെന്ന് ഇസ്രയേലി സൈന്യം ഉത്തരവ് നൽകിയിരുന്നുവെന്ന് ഇസ്രയേലിലെ ഹാരെറ്റ്‌സ് പത്രത്തോട് സൈനികർ വെളിപ്പെടുത്തി. ഇസ്രയേലി പത്രത്തിലെ വെളിപ്പെടുത്തൽ ഗസ്സയിലെ യുദ്ധ കുറ്റകൃത്യങ്ങളുടെ തെളിവാണെന്നും ഗസ്സ മാധ്യമ ഓഫീസ്‌ പ്രതികരിച്ചു.

ഗസ്സയിലെ സാഹചര്യം വളരെ മോശമാണ്. അതിനാലാണ് വലിയ രീതിയിലുള്ള പണം അവിടേക്ക് നൽകുന്നത്. ജനങ്ങൾ ഗുരുതരമായ സാഹചര്യമാണ് ഗസ്സയിൽ നേരിടുന്നതെന്നും ട്രംപ് പറഞ്ഞു. ഗസ്സയിൽ ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചവർ മോശം ആളുകളാണെന്നും അവിടത്തെ ഭക്ഷ്യവിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം