'ഞങ്ങളുടെ രാജ്യത്ത് നിങ്ങള്‍ക്ക് എന്താണ് കാര്യം'; റഷ്യന്‍ സൈനികരോട് കയര്‍ത്ത് ഉക്രൈനിയന്‍ വനിത, വീഡിയോ വൈറല്‍

ഉക്രൈന് നേരെ റഷ്യയുടെ ആക്രമണം കൂടുതല്‍ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ റഷ്യന്‍ സൈനികരോട് കയര്‍ത്ത് സംസാരിക്കുന്ന ഉക്രേനിയന്‍ വനിതയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

ഉക്രൈനിലെ ഹെനിചെസ്‌കിലാണ് സംഭവം. ഇത് വഴി പോകുകയായിരുന്ന വനിതയെ സൈനികര്‍ തടഞ്ഞു നിര്‍ത്തുകയും മറ്റൊരു വഴിയിലൂടെ പോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. റഷ്യന്‍ സൈനികരാണ് തടഞ്ഞത് എന്ന് മനസ്സിലായതോടെ നിങ്ങള്‍ക്ക് ഇവിടെ എന്താണ് കാര്യമെന്ന് വനിത ചോദിച്ചു. തര്‍ക്കിക്കുന്നതില്‍ കാര്യമില്ല എന്നായിരുന്നു സൈനികരുടെ മറുപടി.

തുടര്‍ന്ന് വനിത അവരോട് ദേഷ്യപ്പെടുകയായിരുന്നു. നിങ്ങള്‍ അധിനിവേശം നടത്തുന്നവരാണ്. ഫാസിസ്റ്റുകളാണ്, തോക്കുകളുമായി ഞങ്ങളുടെ മണ്ണില്‍ നിങ്ങളെന്താണ് ചെയ്യുന്നത് എന്നും വനിത അവരോട് ചോദിച്ചു. ശേഷം ഉക്രൈന്റെ ദേശീയ പുഷ്പമായ സൂര്യകാന്തിയുടെ വിത്തുകള്‍ സൈനികര്‍ക്ക് നല്‍കുകയും അത് സൈനികരോട് പോക്കറ്റിലിടാന്‍ പരയുകയും ചെയ്തു. സൈനികര്‍ ഇവിടെ കിടക്കുമ്പോള്‍ സൂര്യകാന്തിപ്പൂക്കളെങ്കിലും ഇവിടെ വളരുമെന്നും അവര്‍ പറഞ്ഞു.

ആ സമയത്ത് റോഡിലൂടെ നടന്ന് പോയവരാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. നിരവധി ആളുകള്‍ വീഡിയോ പങ്കുവെയ്ക്കുകയും ഉക്രേനിയന്‍ വനിതയുടെ ധീരതയെ അഭിനന്ദിക്കുകയും ചെയ്തു.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ