'ബിക്കിനി ധരിക്കാൻ സ്വാതന്ത്ര്യം തരുന്ന മോഡേൺ ഫാമിലിയ ഞങ്ങളുടേത്'; 400 കോടിക്ക് ദ്വീപ് വാങ്ങി സമ്മാനിച്ച് ഭർത്താവ്

ബീച്ച് സന്ദർശനത്തിന് വേണ്ടി ഭാര്യയുടെ സ്വകാര്യത മാനിക്കാൻ 400 കോടി മുടക്കി ദ്വീപ് സ്വന്തമായി വിലയ്ക്ക് മേടിച്ച് ഭർത്താവ്. സമ്പന്നനായ ഭർത്താവ് തനിക്ക് വേണ്ടി നൽകിയ സമ്മാന വിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചിരിക്കുകയാണ് 26 കാരിയായ സൂദി അല്‍ നാദക്. വാങ്ങിയ ദ്വീപിന്റെ വിഡിയോയും ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിട്ടുണ്ട്.

“നിങ്ങൾ ബിക്കിനി ധരിക്കാൻ ആഗ്രഹിച്ചു, നിങ്ങളുടെ ലക്ഷപ്രഭുവായ ഭര്‍ത്താവ് നിങ്ങള്‍ക്കൊരു ദ്വീപ് വാങ്ങിത്തന്നു” എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

മൂന്ന്കൊല്ലം മുൻപാണ് ഇരുവരും വിവാഹിതരായത്. ഇംഗ്ലണ്ടിലെ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആയിരുന്നു സൂദി. ദുബായ് ബിസിനെസ്സുകാരനാണ് ഭർത്താവായ ജമാല്‍ അല്‍ നാദക്ക്. ദുബായിലെ വിദ്യാഭ്യാസ കാലത്താണ് ഇരുവരും കണ്ടുമുട്ടിയതും പിന്നീട് പ്രണയത്തിലായതും.

View this post on Instagram

A post shared by Soudi✨ (@soudiofarabia)

സൂദി പങ്ക് വെച്ച വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ഇതിനോടകം രണ്ടര മില്യൺ വ്യൂസ് ആണ് നേടിയിരിക്കുന്നത്. ഏത് ദ്വീപ് ആണ് വിലയ്ക്ക് വാങ്ങിയത് എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഇത് വരെ വ്യക്തമായിട്ടില്ല. ഏഷ്യയിൽ ഉള്ള ദ്വീപ് ആണെന്നും ഏകദേശം 400 കോടി വിലയുള്ളതാണെന്നുമാണ് സൂദിയുടെ പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ