പാകിസ്ഥാനിൽ അമേരിക്ക വിരുദ്ധ പ്രക്ഷോഭത്തിൽ 23 പേർ കൊല്ലപ്പെട്ടു; വിസ നടപടികൾ നിർത്തിവച്ച് യുഎസ് എംബസി

പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയെ വധിച്ചതിന് പിന്നാലെ പാകിസ്ഥാനിലുണ്ടായ വൻപ്രതിഷേധത്തെ തുടർന്ന് കടുത്ത നടപടിയുമായി അമേരിക്ക. ഇസ്ലാബാദിലെ എംബസിയിലും കറാച്ചിയിലും ലാഹോറിലും പ്രവർത്തിക്കുന്ന കോൺസുലേറ്റ് ജനറൽ ഓഫീസുകളിലും ഇന്നലെ നടക്കേണ്ടിയിരുന്ന എല്ലാ വിസ സർവീസുകളും അമേരിക്കൻ സിറ്റിസൺ സർവീസസ് അപ്പോയിൻ്റ്മെൻ്റുകളും റദ്ദാക്കി.

രാജ്യത്തെ അമേരിക്കയുടെ കോൺസുലേറ്റുകൾക്കും എംബസികൾക്കും നേരെയുണ്ടായ ആക്രമണത്തിൻ്റെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് അനിശ്ചിതകാലത്തേക്ക് ഈ തീരുമാനം. അമേരിക്കയ്ക്ക് എതിരെ രാജ്യത്തൊട്ടാകെ ഉയരുന്ന പ്രതിഷേധങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും യുഎസ് അധികൃതർ വ്യക്തമാക്കി.

അതേസമയം പാക് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം ഖമനെയിയുടെ വധത്തിന് പിന്നാലെ രാജ്യമാകെ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ പാകിസ്ഥാനിൽ 23 പേർ കൊല്ലപ്പെട്ടു. പത്ത് പേർ കറാച്ചിയിലെ യു.എസ് കോൺസുലേറ്റിന് മുന്നിൽ നടന്ന വെടിവയ്പ്പിലും 11 പേർ പാക് അധീന ഗിൽജിത്ത് – ബാൾടിസ്ഥാനിൽ സ്‌കർദു ജില്ലയിലുമാണ് കൊല്ലപ്പെട്ടത്. ഇസ്ലാമാബാദിലും രണ്ട് പേർ കൊല്ലപ്പെട്ടു.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം